പാമ്പും കോണിയും 2 [ശ്രീരാജ്]

Posted by

 

 

എല്ലാവരും ചിരിച്ചു വിട്ട ആ കാര്യം,,,, ഒന്ന് രണ്ട് മാസത്തിനു ശേഷം, എന്തുകൊണ്ട് ” ഹരി “… ഉത്തരം ശരിക്ക് ആൻസിക്കും അറിയില്ലായിരുന്നു.

 

 

ഡോക്ടർ ആയ ആൻസിയോട്, ആദ്യ കാഴ്ച്ചയിൽ, വലിയ കാര്യത്തിൽ…..” മുഖക്കുരു മാറാൻ, തങ്ങളുടെ കമ്പനിയുടെ മരുന്ന് നല്ല എഫക്റ്റീവ് ആണ് ” എന്ന് പറഞ്ഞത് കേട്ട്, ആദ്യം ദേഷ്യം വന്നെങ്കിലും, ഹരി പറഞ്ഞ രീതി, അവന്റെ മുഖ ഭാവം, അതെന്തോ ആൻസിക്ക് കൗതുകം ആയി തോന്നിയത് …….

 

 

പിന്നീട് അങ്ങോട്ട്, തന്നേ കാണാൻ വരുന്ന ഹരിയോട് കുറച്ചു നേരം കത്തി അടിക്കുമ്പോൾ, അവന്റെ മരുന്ന് എഴുതാതെ, അവനെ വട്ടം കറക്കുമ്പോൾ , ഒരു പ്രത്യേക സുഖം താൻ അനുഭവിക്കുന്ന പോലെ തോന്നി ആൻസിക്ക്.

 

താൻ കോളേജ് കാലത്തേക്ക് തിരിച്ചു പോകുന്ന സുഖം, കോളേജിൽ ജൂനിയേഴ്‌സിനെ റാഗ് ചെയ്തപ്പോൾ കിട്ടിയിരുന്ന ലഹരി….. അതെല്ലാം അവൾ ഹരിയെ വട്ടം കറക്കുന്നതിലൂടെ വീണ്ടും ആസ്വദിച്ചപ്പോൾ, അവൾ ആ പഴയ കാലത്തേക്ക് തിരിച്ചു പോകുകയായിരുന്നു…….

 

 

ഹരിയുടെ കുട്ടിത്തം നിറഞ്ഞ മുഖം, നിഷ്കളങ്കമായ ചിരി… ആ… ക്യൂട്ട്നസ്സ്… ഒന്ന് ട്രൈ ചെയ്ത് നോക്കാനുള്ള… ആസ് ടൈം പാസ്സ്… സിമി പറഞ്ഞ പോലെ…. ആൻസി ആലോചിച്ച്, തീരുമാനം എടുത്തു.

 

 

ബാക്കി ആരോടും പറഞ്ഞില്ലെങ്കിലും, നിഷയോട് ആൻസി ഈ കാര്യം പറഞ്ഞു. മെഡിക്കൽ റെപ് ആയ, ഹരിയുടെ കാര്യം.

 

 

അതിന്റെ പ്രധാന കാരണം, എസ്റ്റേറ്റ് തന്നേ ആയിരുന്നു. ആളും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു, ഒരു മല മുകളിൽ ആയുള്ള ആ എസ്റ്റേറ്റ്……..

Leave a Reply

Your email address will not be published. Required fields are marked *