ഹരി അത് ശ്രദ്ധിച്ചില്ല. അവൻ തുടർന്നു : അച്ഛന് പണ്ട് ഒരു ലവർ ഉണ്ടായിരുന്നു. വൺ സൈഡ് പ്രണയം…
ഹരി ചിരിച്ചു കൊണ്ട് : അമ്മക്കും അറിയാട്ടോ.. ഇന്നും ദേഷ്യം വന്നാൽ, അമ്മ നേരെ ആ പേര് എടുത്തിടും, അതോടെ അച്ഛന്റെ വാ അടയും….. സുധ എന്നായിരുന്നു പേര്……
എല്ലാവരും ഒരു പുഞ്ചിരിയോടെ അത് കേട്ടിരുന്നു…
അന്ന പിന്നിലേക്ക് ചാരി, കണ്ണട എടുത്ത് തുടച്ചു പറഞ്ഞു : ശരിയാണ്… ഐ മിസ്സ് ഹിം… ഇവളുടെ പപ്പയെ … അല്ല അച്ഛനെ….. എന്നെ ലോകം എന്താണ്… എങ്ങിനെ ഒക്കെ ലോകത്തെ കാണാം എന്നൊക്കെ അദ്ദേഹത്തിൽ നിന്നാണ് ഞാൻ പഠിച്ചത്.
എല്ലാവരും ഷോക്ക് ഏറ്റ പോലെ ഇരുന്നു അത് കേട്ടിട്ട്…. അവരാരും കെട്ടിട്ടില്ലാത്ത കഥ ആദ്യമായി അന്നയിൽ നിന്നും കേട്ടപ്പോൾ.
അന്ന ഒന്ന് നിർത്തി തുടർന്നു : എനിക്കറിയാം, മോഹിക്കാൻ പാടില്ലാത്തതായിരുന്നു എന്ന്.. മാരീഡ് ആയിരുന്നു അദ്ദേഹം….. ഉള്ളിൽ ഇവൾ വളർന്നപ്പോൾ, അയാൾ പറഞ്ഞു, നമുക്കിത് കളയാം എന്ന്…….. ഞാൻ സമ്മതിച്ചില്ല………. ഞാൻ പ്രസവിച്ചു….. വളർത്തി… ഒറ്റക്ക്……. അദ്ദേഹത്തിന് കൊടുത്ത വാക്ക്,,, ഒരാൾ പോലും അറിയില്ല അദ്ദേഹത്തെ കുറിച്….. ഇവൾ പോലും….. അത് അദ്ദേഹത്തിന് കൊടുത്ത വാക്കാണ്…….അത് മരണം വരെ എനിക്ക് സൂക്ഷിച്ചേ പറ്റൂ……..
ഫൈവ് സ്റ്റാർ ഗാങ് കേൾക്കാത്ത കഥ…. ഒന്നിനേം കൂസാത്ത.. ഒന്നിനേം പേടിക്കാത്ത തങ്ങളുടെ മെന്ററുടെ കഥ…….