പാമ്പും കോണിയും 2 [ശ്രീരാജ്]

Posted by

 

 

ഹരിയെ കണ്ട ഉടനെ സിമി അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവർ ഇരിക്കുന്നിടത്തേക്ക് കൂട്ടി കൊണ്ട് പോയി ചെയറിൽ ഇരുത്തി ….

 

 

 

ഒരു ഗ്ലാസ്‌ ഒഴിച്ച്, ഹരിക്ക് നേരെ നീട്ടി അവനെ കൊണ്ട് പിടിപ്പിച്ച ശേഷം സിമി പറഞ്ഞു ” ഇപ്പോൾ എന്റേം ആൻസിയുടെയും മാത്രം ഫ്രണ്ട് അല്ല ഹരി. നമ്മുടെ എല്ലാവരുടേം ആണ്. നമ്മളിൽ ഒരാൾ. അവന് വേണ്ട ഹെൽപ്, ഹോസ്പിറ്റലിൽ,, എല്ലാവരും ചെയ്ത് കൊടുത്തേക്കണം “…..

 

 

ഹരി ചെറുതായി പുഞ്ചിരിച്ചു…….

 

ഓരോരുത്തർ ഓരോന്നായി ചോദിക്കാൻ തുടങ്ങി… ഹരി അതിനുള്ള ഉത്തരവും കൊടുത്തു കൊണ്ടിരുന്നു. തുടക്കം ഹരി ജോലി ചെയ്യുന്ന ഫാർമ കമ്പനിയെ കുറിച്ചും മരുന്നുകളെ കുറിച്ചും ആയിരുന്നു എങ്കിൽ, പിന്നെ ഹരിയെ കുറിച്ചായി.

 

 

ഹരിയെ കുറിച്ച് ചോദ്യങ്ങൾ വന്ന് തുടങ്ങിയപ്പോൾ, ഹരി പരുങ്ങുന്നത് കണ്ട, ഹരിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ അന്ന ചോദിച്ചു : ഹരീ… പാർട്ടിയെ പറ്റി ഒന്നും പറഞ്ഞില്ല.. കൊള്ളാമായിരുന്നോ?..

 

 

എടുത്ത വഴി ഹരി ഉത്തരം കൊടുത്തു : ഇതാണോ പാർട്ടി ?.. ഇതെന്ത് പാർട്ടി ആണ്….മെഡിക്കൽ കോൺക്ലാവ് പോലെ ഉണ്ട്……

 

 

അന്നക്ക് ചിരി വന്നപ്പോൾ, പാർടിക്ക് വേണ്ടി കഷ്ടപ്പെട്ട, ആൻസി അടക്കം ഹരിയെ തുറിച്ചു നോക്കി…..

 

സിമി : അതെന്താ ഹരീ… അങ്ങിനെ പറഞ്ഞത്…..

 

ഹരി തന്റെ കയ്യിലെ ഗ്ലാസ്‌ ഒറ്റ വലിക്ക് കാലിയാക്കി പറഞ്ഞു : ഇത് നിങ്ങൾക്ക് അണിഞ്ഞൊരുങ്ങി ഷോ കാണിക്കാൻ ഉള്ള പാർട്ടി പോലെ ആയാണ് എനിക്ക് തോന്നിയത്. മുക്കിലും മൂലയിലും ഓരോ കൂട്ടം കൂടി നിന്ന് അവരവരുടേതായ ലോകത്ത് അസുഖങ്ങളും, സർജറിയും മരുന്നും….. ഏഹ്……..

Leave a Reply

Your email address will not be published. Required fields are marked *