പാമ്പും കോണിയും 2 [ശ്രീരാജ്]

Posted by

 

 

അതിശയത്തോടെ അന്ന പറഞ്ഞു : അതെയോ….. അച്ഛൻ നന്നായി വായിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു. ഹരിയോ?….

 

 

ഹരി : വായിക്കും, പക്ഷെ അച്ഛന്റെ അത്രക്ക് ഒന്നുമില്ല. അച്ഛന് പുസ്തകങ്ങൾ ഭ്രാന്ത് ആണ്…. ഞങ്ങളുടെ നാട്ടിൽ വലിയൊരു ലൈബ്രററി ഉണ്ട്… അവിടുന്ന് ബുക്ക്‌ എടുക്കും….

 

 

പ്രൊഫസർ അന്ന പതിയെ ചൂഴ്ന്നു തുടങ്ങി…… പക്ഷെ ഹരിക്ക് അത് അറിയാൻ കഴിഞ്ഞില്ല…. രണ്ടെണ്ണം തലയിൽ പിടിച്ച കിക്ക് കൂടെ ആയപ്പോൾ ഹരി മനസ്സ് തുറന്നു…..

 

 

എത്രയോ സമയം കടന്ന് പോയി….. പുറത്ത് ഗസ്റ്റുകൾ തിരികെ പോയി തുടങ്ങിയിരുന്നു. മമ്മിയെ കാണാത്തത് കൊണ്ട് ആണ് സിമി അങ്ങോട്ടേക്ക് വന്നത് …. ഹരി ഒന്നും പറയാതെ പോയി എന്നുള്ള വിഷമത്തിൽ ആൻസിയും ബാക്കി ടീമ്സും ഉണ്ടായിരുന്നു പിറകിൽ…….

 

 

അന്നയുടെ ലോകത്ത് ,, ആരും അങ്ങോട്ട് കയറുന്നത് പോലും ഇഷ്ടമല്ല അന്നക്ക്. ഫൈവ് സ്റ്റാർസിനു പോലും നിഷിദ്ദം ആയ മുറി …….

 

പക്ഷെ മമ്മിയെ നോക്കി വാതിൽ തുറന്ന സിമി കണ്ടത്, ചിരിച്ച് അടുത്തിരുന്നു സംസാരിക്കുന്ന ഹരിയെയും അന്നയെയും ആണ്…

 

 

സിമി ഈ സീൻ ബാക്കി ഉള്ളവരെ കൂടെ വിളിച്ചു കാണിച്ചു. ഹരിയെ കണ്ടപ്പോൾ, അവന്റെ ചിരിച്ച മുഖം കണ്ടപ്പോൾ, ആൻസി അറിയാതെ പുഞ്ചിരിച്ചു….

 

 

വാതിലിൽ നിന്ന് കൊണ്ട് തന്നേ സിമി പതിയെ വിളിച്ചു : മമ്മി…… എല്ലാവരും പോയി തുടങ്ങി ട്ടോ…

 

 

ഹരിക്ക് അപ്പോഴാണ് ബോധം വന്നത്, താൻ എവടെ ആണെന്നുള്ളതും, എത്ര സമയം താൻ ഈ റൂമിൽ ചിലവിട്ടു എന്നുള്ളതും….

Leave a Reply

Your email address will not be published. Required fields are marked *