പാമ്പും കോണിയും 2 [ശ്രീരാജ്]

Posted by

 

ഹരിക്ക് എന്തോ ഫ്രണ്ട് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ ആശ്വാസം തോന്നി…….

 

ഹരി ഇടം കണ്ണിട്ട് നോക്കിയപ്പോൾ കണ്ടത്, അവരുടെ വരവ് ഇഷ്ടപെടാത്ത പോലെ നോക്കി നിൽക്കുന്ന ആൻസിയെ ആണ്..

 

(ഹോസ്പിറ്റലിൽ വച്ച് ഉണ്ടായ സംഭവത്തിന്‌ ശേഷം, ഹരി ഫോൺ വിളിച്ചെടുക്കാത്തതിന്റെ പേരിൽ സങ്കടപ്പെട്ടിരിക്കുന്ന, അനുവിന്റെ മുഖം കണ്ട് നാൽവർ സംഘം അവളെ വളയുകയും, അവസാനം സിമി ആൻസിയുടെ സമ്മതത്തോടെ ആണ് കാര്യങ്ങൾ പറയുന്നത്….

 

സിമിയുടെ അതേ പ്രതികരണം ആയിരുന്നു അവരിൽ നിന്നും ആദ്യം ഉണ്ടായത്……. ” ഹോസ്പിറ്റലിൽ വച്ചോ??… ആർ യൂ മാഡ്? “…………

 

പക്ഷെ കൂടുതൽ സംസാരിച്ചതോടെ ആദ്യത്തെ പ്രശങ്ങൾ എല്ലാം കെട്ടടങ്ങി…..

 

സിമി ആൻസിയോട് പറഞ്ഞു : അല്ല അനൂ…….ഹരിയെ മമ്മീടെ ബര്ത്ഡേ പാർടിക്ക് വിളിച്ചാലോ…. അപ്പോൾ നിനക്ക് നേരിട്ട് സംസാരിക്കുകയും ചെയ്യാം…. പ്രശ്ങ്ങൾ ഒന്നും ഇല്ല എന്ന് അവന് ബോധ്യപെടുകയും ചെയ്യും…..

 

ആൻസി എല്ലാവരെയും ഒന്ന് നോക്കിയപ്പോൾ കണ്ടത്, ഹരിയെ കാണാൻ, അവൻ ആരാണെന്ന് അറിയാനുള്ള ജിജ്ഞാസ നിറഞ്ഞ തന്റെ കൂട്ടുകാരികളുടെ മുഖങ്ങൾ ആയത് കൊണ്ട് തന്നേ പറഞ്ഞു : എന്നിട്ട്….. നിനക്കൊക്കെ കൂടി…. അത് വേണ്ട………

 

 

എല്ലാവരും കൂടെ ആൻസിക്ക് ഉറപ്പ് കൊടുത്ത ശേഷം അണ് ” അവനെ മൈൻഡ് ചെയ്യാനോ, മിണ്ടാനോ പോകില്ല ” എന്ന ഉറപ്പിൻമേൽ ആൻസി നമ്പർ സിമിക്ക് കൊടുക്കുന്നത് ).

 

 

 

ഓരോരുത്തർ ആയി കൈ നീട്ടി സ്വയം പരിചയപ്പെടുത്തി… മുന്നിൽ ഡോക്ടർ എന്ന് ചേർത്ത് കൊണ്ട്, എവടെ ആണ് വർക്ക്‌ ചെയ്യുന്നതും, ഒപ്പം ഏതിൽ ആണ് സ്പെഷ്യലിസ്ഡ് എന്നും കൂടെ…

Leave a Reply

Your email address will not be published. Required fields are marked *