പാമ്പും കോണിയും 2 [ശ്രീരാജ്]

Posted by

 

താൻ രണ്ടു ദിവസം മുന്നേ കണ്ട കോലത്തിൽ അല്ലാത്തത് കൊണ്ട് തന്നേ ഹരി സിമിയെ അടിമുടി ഒന്ന് നോക്കി….

 

ബ്ലൂ ജീൻസ് പാന്റ്സും, ബ്ലൂ ഷർട്ടും ഇട്ട ഹരിയും മോശം ആയിരുന്നില്ല….

 

” ആ ഹരിയോ?.. ഇവിടെ നിക്കാതെ അകത്തു വാടോ “……… ഇത്രയും പറഞ്ഞു കൊണ്ട് സിമി അകത്തേക്ക് നടന്നു. ഹരി ചെരുപ്പ് ഊരി പിന്നാലെയും…

 

വിശാലമായ വീടിന്റെ, ഭംഗി ആയി ചെയ്തിരിക്കുന്ന ഇന്ററിയർ വർക് നോക്കി ഉള്ളിലേക്ക് കടന്നതും ഹരിയുടെ കണ്ണ് ഉണ്ടാക്കിയത്, ചുവരിലെ ഫോട്ടോയിൽ ആണ്..

 

” പ്രൊഫസർ അന്ന “…. ഹരി പതിയെ പറഞ്ഞു….

 

സിമി തിരിഞ്ഞ് കൊണ്ട് പറഞ്ഞു : യപ്പ്… മൈ മമ്മി….

 

വീടിനുള്ളിൽ ആൽക്കൂട്ടത്തിനിടയിലൂടെ ഹരി സിമിക്ക് പിന്നാലെ കോണി കയറി മുകളിലെ നിലയിൽ എത്തി…..

 

വയലറ്റ് നിറത്തിലുള്ള, സിംഗിൾ പീസ് ഡ്രെസ്സിൽ, മേക്കപ്പ് ഒക്കെ ഇട്ട്, മുടി പിന്നിൽ റൗണ്ടിൽ ആക്കി കുത്തി, തൂങ്ങി കിടക്കുന്ന ഡയമണ്ട് കമ്മലുകൾ ഇട്ട് ഒരുകൂട്ടം പെണ്ണുങ്ങളുടെ കൂടെ നിൽക്കുന്ന ആൻസിയെ കണ്ടതും ഹരി ഒന്ന് നിന്നു.

 

താഴേക്കും മേലേക്കും, നോക്കുന്നതിനിടയിൽ തന്നേ തന്നേ ഒരു ഭാവവും ഇല്ലാതെ നോക്കി നിൽക്കുന്ന ആൻസിയെ ഹരി ഇടം കണ്ണിട്ട് നോക്കി…

 

അധികം നിന്ന് കഷ്ടപ്പെടുന്നതിനു മുൻപ് ഹരി സിമിയുടെ ശബ്ദം കേട്ടു : മമ്മി… ഇത് ഹരി… മെഡിക്കൽ റെപ് ആണ്…മൈ ഫ്രണ്ട്…….

 

വില കൂടിയ ഒരു സാരിയിൽ, ബോബ് കട്ട് ചെയ്ത വെളുത്ത മുടിയും, വട്ടത്തിലുള്ള ഗ്ലാസും വച്ച് ഒരു പുഞ്ചിരിയോടെ തന്നേ നോക്കുന്ന അന്നയെ നോക്കി ഹരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ” ഹാപ്പി ബർത്ഡേ മാം “….

Leave a Reply

Your email address will not be published. Required fields are marked *