ഹരി : അത്… അത്…. അപ്പോൾ കയ്യിന്ന് പോയിന്നെ…. ഇങ്ങോട്ട് വന്ന് കെട്ടിപിടിച്ചപ്പോൾ….
ജെറിൻ ചിരി നിർത്താതെ : എന്തായാലും… നീ പോണില്ലേ?..
ഹരി : പോണോ?..
ജെറിൻ : പിന്നെ പോവാതെ… എന്താ ഉദ്ദേശം എന്ന് ചെന്നാലല്ലേ അറിയാൻ പറ്റൂ. പിന്നെ, ഡോക്ടറുടെ അമ്മ ആയോണ്ട്, കുറേ ഡോക്ടർസ് ഉണ്ടാവാൻ വഴി ഇണ്ട്… നീ പരിചയപ്പെടാൻ നോക്ക് പോയി… ധൈവം ആയി ഓരോ വഴി കാണിച്ച് തരുമ്പോൾ അതെന്തിനാ വേണ്ട വക്കുന്നത്… വല്ല പ്രശ്നവും ഉണ്ടായാൽ എന്നെ വിളി…. ഞാൻ ഇല്ലെടാ…..
വീട്ടിൽ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ, വിറയൽ ഉണ്ടെങ്കിലും, പുറത്ത് കാണിക്കാതെ, ഒരുങ്ങുന്ന ഹരിയുടെ അടുത്ത് ചെന്ന് രേവതി പരിഭവത്തിൽ പറഞ്ഞു : കഷ്ടം ഉണ്ട് ട്ടോ… ഞങ്ങളെ കൂടെ കൊണ്ട് പോവാതെ….
ഹരി : എന്താ എന്റെ രേവൂ… ഫാമിലി പാർട്ടി ആയാൽ അല്ലെ കൊണ്ട് പോവാൻ പറ്റൂ…..
രേവതി ചിണുങ്ങി…………………………..
നഗര മധ്യത്തിൽ ഉള്ള വലിയ വീട്… അല്ലെങ്കിൽ സിമിയുടെ വീട്, അന്നയുടെയും…..
വില കൂടിയ കാറുകൾ അവിടെയും ഇവടെയും ആയി പുറത്ത് കിടപ്പുണ്ടായിരുന്നു.
വീടിനു മുന്നിലെ ലോണിൽ, കുറച്ചു ആളുകൾ അവിടെയും ഇവടെയും ആയി കയ്യിൽ ഗ്ലാസും പിടിച്ച് നിൽപ്പുണ്ടായിരുന്നു.
അകത്തേക്ക് കയറാണോ വേണ്ടയോ, എന്ന് ആലോചിച്ചു പരുങ്ങി നിൽക്കുമ്പോൾ ആണ് ബ്ലാക്ക് സിംഗിൾ പീസ് ഡ്രെസ്സിൽ സുന്ദരി ആയി അണിഞ്ഞൊരുങ്ങി സിമി പുറത്തേക്ക് വന്നത്…