Curious case edited version 6 [Willie Beamen]

Posted by

 

പെട്ടെന്നാണ് മില്ലിന്റെ ഇരുമ്പ് ഷട്ടർ വലിയൊരു ശബ്ദത്തോടെ തുറക്കപ്പെട്ടത്. എല്ലാവരും ഞെട്ടിത്തിരിഞ്ഞു നോക്കി. കവാടത്തിൽ എബി നിൽക്കുന്നു. അവന്റെ കൈയിൽ വർക്ക്ഷോപ്പിലെ ആ വലിയ ഇരുമ്പ് പൈപ്പുണ്ട്. എബിയുടെ പിന്നിൽ നിഴലുകൾ പോലെ അലക്സ്‌ ഷാഹിറും പുതിയ ടീമിലെ പത്തുപേരുമുണ്ട്.

 

“ആരാടാ ഇന്ന് ലൂക്മാൻ ചേട്ടന്റെ കൈയ്യിൽ വെട്ടിയത്?” എബിയുടെ ശബ്ദം മുഴങ്ങി.

 

ആരും മറുപടി പറഞ്ഞില്ല. പക്ഷേ ആ ലഹരിയിൽ അവർ എബിയുടെ നേരെ പാഞ്ഞു. പക്ഷേ ഇത്തവണ എബി വെറുമൊരു കോളേജ് സ്റ്റുഡന്റായിരുന്നില്ല. തന്റെ അപ്പൂപ്പനെ ചതിയിൽപ്പെടുത്തിയവരോടും, തന്റെ വിശ്വസ്തനെ ആക്രമിച്ചവരോടും തീർക്കാനുള്ള പക അവന്റെ ഓരോ ചലനത്തിലും ഉണ്ടായിരുന്നു.

 

എബി പൈപ്പ് വായുവിൽ ചുഴറ്റി. ആദ്യമെത്തിയവന്റെ തോളെല്ല് തകരുന്ന ശബ്ദം ആ മില്ലിനുള്ളിൽ പ്രതിധ്വനിച്ചു. അടുത്ത നിമിഷം അവൻ ലൂക്മാനെ വെട്ടിയവന്റെ മുന്നിലെത്തി. അവൻ വടിവാൾ ഓങ്ങിയെങ്കിലും എബിയുടെ വേഗതയ്ക്ക് മുന്നിൽ അവന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എബി അവന്റെ കൈക്ക് പൈപ്പ് കൊണ്ട് ഒരൊറ്റ അടി കൊടുത്തു. വാൾ താഴെ വീണു.

 

“മറ്റുള്ളവരെ പിന്നിൽ നിന്ന് വെട്ടാനല്ലേ നിനക്കറിയാവൂ? നോക്കടാ എന്റെ കണ്ണിലേക്ക്!”

 

എബി അവന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്തു. എന്നിട്ട് ലൂക്മാൻ ചേട്ടന് വെട്ടേറ്റ അതേ തോളിൽ തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ കത്തി കൊണ്ട് ഒരു ആഴത്തിലുള്ള വരയിട്ടു. അവൻ വേദന കൊണ്ട് അലറി.

Leave a Reply

Your email address will not be published. Required fields are marked *