Curious case edited version 6 [Willie Beamen]

Posted by

 

മറുവശത്ത് നിന്ന് നെൽസൺ തന്റെ ആൾക്കാരുമായി പ്രത്യക്ഷപ്പെട്ടു. “മതിയാക്കാം നിങ്ങളുടെ ഈ നാടകം. എബി… ആ രേഖകൾ ഇങ്ങോട്ട് തന്നേക്ക്. ഇല്ലെങ്കിൽ വർഷയുടെ ജീവൻ പോകും.”

 

എബി പതുക്കെ തന്റെ ജാക്കറ്റ് ഊരി നിലത്തിട്ടു. അവന്റെ കൈകൾ മുറുകി. ”ഒരു അവസാന യുദ്ധത്തിന് എബി തയ്യാറായിക്കഴിഞ്ഞു. തന്റെ കൂടെയുള്ള ഉണ്ണിയും ടിറ്റോയും പുറത്ത് അലക്സ്സിന്റെ നേതൃത്വത്തിൽ നെൽസന്റെ പിള്ളേരെ വളഞ്ഞിട്ടുണ്ടെന്ന് എബിക്ക് അറിയാമായിരുന്നു.

 

“നെൽസൺ… രാജ്മോഹനോട് പറഞ്ഞേക്ക്, കളി തുടങ്ങിയത് അവരാണെങ്കിൽ അവസാനിപ്പിക്കുന്നത് എബിയായിരിക്കും!”

പാണ്ടികശാലയുടെ മുകളിൽ നിന്ന് മയൂരി പതുക്കെ താഴേക്ക് ഇറങ്ങി വന്നു. അവളുടെ കണ്ണുകളിൽ നെൽസണോടുള്ള അഭിമാനവും എബിയോടുള്ള പകയുമായിരുന്നു.

 

“സണ്ണീ… നിനക്ക് തെറ്റിപ്പോയി. നീ കരുതിയത് നെൽസൺ രാജ്മോഹന്റെ മോൻ ഒന്നുമല്ല ? അവനെ വളർത്തിയത് ഞാനാണ്. എന്റെ ചോരയാണ് അവൻ. രാജ്മോഹൻ പോലും അറിയാതെ ഞങ്ങൾ നെയ്യുന്ന ഈ വലയിൽ നീയും എബിയും വെറും ഇരകൾ മാത്രമാണ്,” മയൂരിയുടെ വാക്കുകളിൽ ഒരു ക്രൂരമായ ചിരിയുണ്ടായിരുന്നു.

 

നെൽസൺ തന്റെ തോക്ക് എബിയുടെ നെറ്റിയിലേക്ക് അമർത്തി. “അമ്മേ… ഇവനെ ഇപ്പോൾ തന്നെ തീർത്താലോ? ഇവൻ അറിഞ്ഞ സത്യങ്ങൾ പുറത്തുപോയാൽ നമ്മുടെ പ്ലാനുകൾ പാളും.”

 

വേണ്ട നെൽസൺ…” മയൂരി തടഞ്ഞു. “ഇവന്റെ കൈവശമുള്ള ആ വലിയവീട്ടിലെ ആധാരങ്ങളും ഡിജിറ്റൽ കീയും കിട്ടാതെ ഇവനെ കൊല്ലരുത്. എബി… ആ ചിപ്പ് എവിടെ?”

Leave a Reply

Your email address will not be published. Required fields are marked *