സെക്കൻ്റ് ഷോ 2 [അഘോരി]

Posted by

 

“അയ്യേ ഇതാണോ  ഇത്ര വലിയ കാര്യം ഞാൻ വിചാരിച്ച് നീ വേറെ വല്ല കുരുത്തക്കേട് ഒപ്പിച്ചുന്ന്.. മ്മ് അപ്പൊ ഇത് ചുരുക്കം പറഞ്ഞാ കമിതാക്കൾക്ക് വേണ്ടി ഉള്ള പടമാണന്നല്ലേ..”?

 

ഞാൻ ചെറിയ ഒരു വിക്കലോടെ.. ” അ.. അതെ ഇപ്പോഴെങ്കിലും അമ്മക്ക് കാര്യം പിടി കിട്ടിയല്ലോ..”   സംഭവം അമ്മ വിചാരിക്കുന്നതിന് അപ്പുറമാണ് സിനിമയിൽ ഉള്ളത് എന്ന് എനിക്ക് മാത്രമല്ലേ അറിയൂ.. അങ്ങനെ എൻ്റെ ദൗത്യം വിജയിച്ചു എന്നുള്ള ആശ്വാസത്തോടെ ഞാൻ അമ്മയോട് ചോദിച്ചു ” അപ്പോ അമ്മാ നമുക്ക് ഒരു ചായ കുടിച്ച് തിരിച്ചു വീട്ടിലേക്ക് പോവാലെ..”

 

“എന്തിന്?? നിങ്ങൾക്ക് കാണാൻ പറ്റുന്നതാണെങ്കിൽ ഞങ്ങൾക്കും കണ്ടൂടെ.. പോരാത്തതിന് ഇപ്പോ തിരിച്ചു ചെന്നാൽ അഛൻ്റെ വക നൂറ് ചോദ്യങ്ങൾ ഉണ്ടാവും.. എനിക്കൊന്നും അച്ചനോട് അങ്ങനെ നുണ പറയാൻ പറ്റില്ല.. അതിന് ഇപ്പോ നുണ പറയാൻ മാത്രം ഉള്ള വല്യ കാര്യം ഒന്നുമില്ലല്ലോ ഇതിൽ..  നിങ്ങള് എന്താണോ കാണാൻ പ്ലാൻ ഇട്ടിരുന്നത് അത് ഞാനും കണ്ടാലിപ്പോ എന്താ.. നീ സമയം കളയാതെ അവിടേക്ക് വണ്ടി എടുത്തേ ചെക്കാ.. ”

 

ദൈവമേ ഇതിനെയാണൊ മിന്നൽ സ്‌ട്രൈക്ക് എന്ന് പറയുന്നത്.. ജയിക്കുമെന്ന് വിചാരിച്ച സ്ഥലത്ത് ഒരു അപ്രതീക്ഷിത തോൽവി……

 

അവസാനത്തെ അടവ് എന്നോണം ഞാൻ പറഞ്ഞു.. ” ദേ പിന്നെ പടം കണ്ട് കഴിഞ്ഞതിന് ശേഷം ചുമ്മാ എന്നെ കളിയാക്കാനോ കുറ്റപ്പെടുത്താനാണോ നിൽക്കരുത്.. പറഞ്ഞില്ലാന്ന് വേണ്ട..”  എന്ന് കപട ദേഷ്യത്തോടെ ഞാൻ അമ്മയോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *