പാമ്പും കോണിയും [ശ്രീരാജ്]

Posted by

ജോലിയിൽ മാത്രം നീളുന്നതായിരുന്നില്ല ജെറിൻ ഹരിക്ക് ചെയ്ത് കൊടുത്ത ഉപകാരങ്ങൾ. രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാട് പെടുന്ന മാസങ്ങളിൽ, ഹരി ചോദിക്കാതെ തന്നേ ജെറിൻ പൈസ ആയും, ഹരിക്ക് കുഞ് ജനിച്ച് ആറ് മാസം കഴിഞ്ഞതും, ഭാര്യ രേവതിയെയും കുട്ടിയേയും വിട്ടു നിൽക്കുന്ന സങ്കടം എപ്പോഴും പറഞ്ഞിരുന്ന ഹരിക്ക്, നല്ലൊരു ഹൗസിങ് കോളനിയിൽ വാടകക്ക് വീടെടുത്തു കൊടുക്കുന്നതോടൊപ്പം, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ കൂടെ സഹായിച്ചതും ജെറിൻ ആയിരുന്നു.
……………………………………………………………
കതക് തട്ടി ചിരിച്ചു കൊണ്ട് അകത്തു കയറിയ ഹരി കണ്ടത്, ഓഫീസിൽ തന്റെ സാധന സാമഗ്രികൾ പാക്ക് ചെയ്തു കൊണ്ടിരിക്കുന്ന ജെറിനെ ആണ്.

ഹരിയുടെ നെഞ്ചോന്ന് കാളി……

ഹരി നീട്ടി, ഇടറിയ ശബ്ദത്തോടെ വിളിച്ചു : അച്ചായാ…….

ഹരിയുടെ മുഖ ഭാവം കണ്ടതും ജെറിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. ജെറിൻ പറഞ്ഞു :എന്താടാ…..

ഹരി പരിഭ്രമത്തോടെ :ഇതൊക്കെ എന്താ?..

ജെറിൻ ചിരിച്ചു കൊണ്ട് : നീ പേടിക്കേണ്ടാ… ഞാൻ എവിടേം പോവാൻ പോണില്ല…

ഹരി : പിന്നെ?…

ജെറിൻ ഒരു ദീർഘ നിശ്വാസം വിട്ട ശേഷം: ഒന്നും പറയണ്ട…… ഹെഡ് ഓഫീസ് ഡയറക്റ്റ് ഒരാളെ ഇങ്ങോട്ടേക്കു പോസ്റ്റ്‌ ചെയ്യിക്കുന്നുണ്ട് എന്ന് പറഞ്, മുകുന്ദൻ സാറിന്റെ കാൾ രാവിലെ തന്നേ വന്നു .

ഹരി അത്ഭുതത്തോടെ :ഇവിടെക്കോ?… അതെന്തിനാ?… ഏത് പോസ്റ്റ്‌?…….

ജെറിൻ : ആൾ ആരാണ് എന്ന് മൂപ്പർക്കും വിവരം കിട്ടിയിട്ടില്ല…. പോസ്റ്റ്‌ എന്ന് പറയുന്നത്, ബ്രാഞ്ച് ഹെഡ് അല്ലെങ്കിൽ ബ്രാഞ്ച് മാനേജർ ….

Leave a Reply

Your email address will not be published. Required fields are marked *