പാമ്പും കോണിയും [ശ്രീരാജ്]

Posted by

ബാംഗ്ലൂർ വച്ച് ഒരു മാസം മുൻപ് നടന്ന, ഫാമിലി പാർട്ടിയിൽ, ജെറിന്റെ കുടുംബത്തോടൊപ്പം ഹരിയും, രേവതിയെയും മോനും അടങ്ങുന്ന കൂട്ടം അൽപം മാറി നിൽക്കുമ്പോൾ ആണ്, ഓരോരോ ഫാമിലിയേയും പരിചയപ്പെടുന്നതിനോടൊപ്പം, അങ്ങോട്ടേക്ക് മൂർത്തിയുടെ വരവ്.

ഫോട്ടോക്ക് കൂടെ നിന്ന് പോസ് ചെയ്ത ശേഷം, വീൽ ചെയറിൽ ഇരിക്കുന്ന ഷെറിൻ മോളുടെ അടുത്ത് വന്ന്, ഒരു ജാടയും കൂടാതെ കുമ്പിട്ട് കൊണ്ട് ചിരിച്ചു തമിഴ് ചേർന്ന മുറി മലയാളത്തിൽ ചിരിച്ചു സംസാരിക്കുമ്പോൾ ആണ് പാർട്ടിയിൽ ഉണ്ടായിരുന്ന, കമ്പനിയിലെ, ഹരിക്ക് പേര് അറിയാത്ത വലിയ ഉദ്യോഗസ്ഥൻ, കുനിഞ്ഞു കുമ്പിട്ട്, ചിരിച്ചു കൊണ്ട് വന്ന് തന്റെ ഫാമിലിയെ കൂട്ടി കൊണ്ട് വരുന്നത്, മൂർത്തിക്ക് പരിചയപ്പെടുത്തി കൊടുക്കാൻ….

മൂർത്തി അടുത്ത് നിന്ന് മാറിയ ശേഷം ആണ് ജെറിൻ തന്റെയും ഹരിയുടെയും കുടുംബം കേൾക്കെ, മൂർത്തിയെ കുറിച്ച് പറഞ്ഞത്. അല്ലെങ്കിൽ മൂർത്തിയുടെ എളിമയുള്ള, ഫാമിലി മാൻ ആയ, അല്ലെങ്കിൽ എംപ്ലോയീസിന്റെ ഫാമിലിക്ക്‌ പ്രാധാന്യം കൊടുക്കുന്ന, എംപ്ലോയീസ് ഫാമിലിക്ക്‌ ഇൻഷുറൻസ് നിർബന്ധം ആക്കിയ മൂർത്തി എന്ന നല്ല മനുഷ്യനെ പറ്റി പറയുന്നത്.

ജെറിന്റെയും ഹരിയുടെയും മാത്രമല്ല, സ്റ്റെഫിയുടെയും, രേവതിയുടെയും കണ്ണുകൾ ഒരേ സമയം വേറെ ഏതോ കുടുംബത്തോടൊപ്പം നിന്ന് സംസാരിക്കുന്ന മൂർത്തിയിലേക്ക് നീണ്ടു. എല്ലാ കണ്ണുകളിലും അദ്ദേഹത്തോട് ഉള്ള ബഹുമാനം ഉണ്ടായിരുന്നു.

ഹരി : മൂർത്തി സർ, റിട്ടയർ ചെയ്യാൻ പോവാണോ?…

ജെറിൻ : എന്നാണ് സംസാരം. ഭാര്യ രണ്ട് വർഷം മുൻപ് മരിച്ചതിൽ പിന്നെ മൂപ്പര് അത്ര ആക്റ്റീവ് അല്ല ഒന്നിലും. മക്കളുടെ കയ്യിൽ ആണ് ഇപ്പോൾ നമ്മുടെ കമ്പനിയുടെ ഭരണം ശരിക്ക് പറഞ്ഞാൽ….

Leave a Reply

Your email address will not be published. Required fields are marked *