ഉല്ലാസയാത്ര [അഖിലിഷേട്ടൻ]

Posted by

 

അതും പറഞ്ഞു ഡ്രൈവർ ഒരു സഞ്ചി എന്നെ ഏല്പിച്ച് വാനുമെടുത്ത് പോയി.

ഞാൻ പോയി മാഷിന്റെ ഡോർ തട്ടി..

കുറെ കഴിഞ്ഞിട്ടും ഡോർ തുറക്കാത്തത് കണ്ടിട്ട് വീണ്ടും ഞാൻ ഡോറിൽ തട്ടി..

 

അല്പം കഴിഞ്ഞപ്പോൾ മാഷ് ഒരു ഉറക്കച്ചുവാടോടെ വന്ന് വാതിൽ പാതി തുറന്നു ഒരു കോട്ടു വാ ഇട്ടു.

 

” ഹ്ഹാ…എന്താ… ഇക്കാ.. എന്ത് പറ്റി..? ”

 

” ഏയ്… ഒന്നുമില്ല… ആ ഡ്രൈവർ ഫുഡ്‌ കൊണ്ട് തന്ന് പോയി… ഇനി നാളെയെ വരൂ എന്ന് പറഞ്ഞു പോയി… ”

 

” ആ .. ഇക്ക അത് കിച്ചണിൽ കൊണ്ട് പോയി വെചോളൂ.. ഞാൻ ഇപ്പൊ

വരാം ”

 

അതും പറഞ്ഞു അയാൾ വാതിൽ അടച്ചു. പെട്ടെന്ന് ഞാൻ ആ ഗ്യാപ്പിലൂടെ നോക്കിയപ്പോൾ ഒരു കറുത്ത തുണി ബെഡിൽ നിന്ന് ആരോ വലിച്ച് മാറ്റുന്ന പോലെ തോന്നി.. ഞാൻ അത് സൂക്ഷിച്ച് നോക്കാൻ നിന്നപ്പോഴേക്കും വാതിൽ അടഞ്ഞു..

 

ഞാൻ കിച്ചൺ തുറന്നു ഉള്ളിലേക്ക് കയറിയതും കിച്ചണിന്റെ ഡോർ തനിയെ അടഞ്ഞു.ഈ കോട്ടേജിലെ എല്ലാ ഡോറുകൾക്കും ഡോർ ക്ലോസർ വെച്ചിട്ടുണ്ട്.

 

ഞാൻ ഡ്രൈവർ തന്ന സഞ്ചിയിൽ നിന്നും ഫുഡ്‌ കൊണ്ട് വന്ന പത്രങ്ങൾ

എടുത്ത് കിച്ചണിലെ ഒരു മേശയ്ക്ക് മുകളിൽ വയ്ക്കാൻ തുടങ്ങി. പെട്ടെന്ന് ഏതോ ഒരു മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. രണ്ട് സെക്കന്റ്‌ കഴിഞ്ഞപ്പോൾ വീണ്ടും ഒരു ഡോർ തുറക്കുന്നതും അടക്കുന്നതുമായ സൗണ്ട് കേട്ടു.

 

ഞാൻ ഫുഡ്‌ കൊണ്ട് വന്ന പാത്രങ്ങളെല്ലാം അവിടെ വെച്ച ശേഷം കിച്ചണിന്റെ ഡോർ തുറന്നു പുറത്തിറങ്ങി. മാഷിന്റെ മുറി അടഞ്ഞു തന്നെ കിടക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *