പ്രാണന്റെ നാളങ്ങൾ ❤️ 1 [Batman]

Posted by

ചായ കുടിച് കഴിഞ്ഞ് ഞാൻ ഗ്ലാസ്‌ ഒക്കെ അകത്ത് വച്ചിട്ട് വന്നു.

ഞാൻ അവനെയും അവളെയും മാറി മാറി നോക്കുന്നത് കണ്ടിട്ട് അവൻ പറഞ്ഞു

“നീ വന്നേ എനിക്ക് ഒരു കാര്യം പറയാനുണ്ട്..”

ഞാനും അവനും ബാൽക്കണിയിലേക്ക് നടന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും അവൻ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിന്നു.

“ഉണ്ണി പറയെടാ.. എന്താ സീൻ??”

“എടാ അളിയാ ഞാൻ ഒരു വള്ളി പിടിച്ചു. കുറച്ചു സീൻ ആണെടാ..”

“നീ ആ പെണ്ണുമായിട്ട് വന്നപ്പോഴേ എനിക്ക് തോന്നി വലിയ എന്തോ കോളും കൊണ്ട നീ വന്നേ എന്ന്.. എന്താടാ പ്രേമം വീട്ടിലെ തൂക്കിയോ.. അതോ കല്യാണ തലേന്ന് ചാടിച്ചോണ്ട് വന്നതോ..”

“. അതൊന്നുമല്ല.. മൈരേ … ഞാൻ കെട്ടുന്നെങ്കിൽ അത് നിമിഷയെ അല്ലേൽ ഇല്ല. ഇത് അതല്ല… ”

അപ്പോഴാ ഞാൻ ഓർത്തത്‌. ഇവൻ നാലുവർഷമായിട്ട് നിമിഷയുമായി മുടിഞ്ഞ പ്രേമമാണെന്ന്.. അവളാണേൽ ഇവനെ കെട്ടൂ എന്നാ വാശി. അതുകൊണ്ട് അളിയൻ ഇപ്പോൾ ലോക്കാണ്.

“പിന്നെ ഇത് ഇപ്പോൾ എന്താ പ്രശ്നം? ഏതാ ആ പെണ്ണ്? ഞാൻ എവിടേയോ കണ്ടപോലെ..”

“അത് ഗായത്രി. എന്റെ ഒരു സുഹൃത്തിന്റെ ബന്ധുവാണ്. ഇപ്പോൾ അവൾക്ക് കുറച്ച് നാൾ ഒന്ന് മാറിനിൽക്കണം. അതിന് അളിയൻ എന്നെ ഒന്ന് സഹായിക്കണം.”

ഏതോ ഒരു പെണ്ണിനെ നാട്ടിൽ നിന്നും കൊണ്ടുവന്നിട്ടുണ്ട് ഇവിടെ ഒളിപ്പിച്ച നിർത്താനോ.. ഇപ്പോഴേ ആയിരം പ്രശ്നമുണ്ട് അതിന്റെ ഇടയിൽ എനിക്ക് ഇതും വയ്യ.. ഞാൻ അവനോട് ദേഷ്യത്തിൽ തന്നെ പറഞ്ഞു

“എടാ എന്താ.. ഏതാ എന്ന് അറിയാതെ.. അതൊന്നും നടക്കില്ല.. നീ വിട്ടോ… ഉണ്ണി..ഇത് ശെരിയാവില്ല..”

Leave a Reply

Your email address will not be published. Required fields are marked *