മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Posted by

പക്ഷേ ഉള്ളിൻ്റെ ഉള്ളിൽ എൻ്റെ ഹൃദയം അവളോടുള്ള പ്രണയ നിമിഷങ്ങളാൽ തുടിക്കുന്നത് എനിക്ക് അറിയുവാൻ കഴിയുന്നുണ്ട്… അതിൻ്റെ പ്രതിഫലം എന്നോണം എൻ്റെ ഉള്ളിൽ പ്രണയത്തിൻ്റെ ചിരി വിടർന്നു… അത് അല്പമായി എൻ്റെ ചുണ്ടിലും പ്രതിഫലിച്ചു…

അത് അറിഞ്ഞിട്ടോ എന്തോ അമ്മു എന്നെ തല പൊക്കി നോക്കി… ഒരു പുഞ്ചിരിയോടെ… ആ കണ്ണുകളുടെ തിളക്കം കണ്ടാൽ അറിയാം അത് എന്തിനോവേണ്ടി കൊതിക്കുകയാണെന്ന്…

“മമ്…?”

വളരെ നേർത്ത ശബ്ദത്തോടെ അമ്മു മൂളിക്കൊണ്ട് എന്താ എന്ന രൂപേണ തലയനക്കി…

“മ്ഹും…”

അതിനെ ചുറ്റി വരിഞ്ഞു ഇറുക്കാൻ തോന്നുന്നുണ്ടെങ്കിലും ഞാൻ കഷ്ടിച്ച് ഒരു പുച്ഛഭാവം മുഖത്ത് വരുത്തി ഒന്നു മൂളിവിട്ടു… മായാവിയിലെ സലിം കുമാറിനെ പോലെ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ…

അവൾടെ നോട്ടം കണ്ടിട്ടോ ഞാൻ ശ്രദ്ധിക്കാതെ നിന്നിട്ടോ മുഖത്തെ പുച്ഛം കണ്ടിട്ടോ എന്തോ അമ്മു എൻ്റെ കയ്യിലൊരു പിച്ച് വച്ചങ്ങ് തന്നു… അത്യാവശ്യം വേദനയുണ്ടായി… പ്രതീക്ഷിക്കാതെ കിട്ടിയതുകൊണ്ട് വേദന കൂടിയെന്ന് തോന്നുന്നു…

“ഊ…. മാറി നില്ലങ്ങട്…”

ഞാൻ കൈ കുടഞ്ഞ് അവളെ തള്ളിമാറ്റികൊണ്ട് പറഞ്ഞു…. അൽപ്പം വേദനിച്ചതുകൊണ്ട് സ്വാഭാവികമായുള്ള കോപം മുഖത്ത് പടർന്നു… അമ്മൂനെ നോക്കിയതും പെണ്ണ് നിന്ന് ചിരിക്കുന്നു…

ഇവൾടെ ഈ ചിരി ഞാൻ നിർത്തുന്നുണ്ട്…. ടൈം ആവട്ടെ മോളെ…. ഞാൻ മനസ്സിൽ പറഞ്ഞു…

“യ്യോ…. എൻ്റേട്ടന് നൊന്തോ… എവിടെ നോക്കട്ടെ….”

അതെ ചിരിയോടെ കുണുങ്ങി എന്നോട് അടുത്തുകൊണ്ട് പറഞ്ഞു….. പിന്നാലെ വീണ്ടും കയ്യിൽ തൂങ്ങി നിന്നു…

Leave a Reply

Your email address will not be published. Required fields are marked *