ദീപ്തിയുടെ പരിണയം [Frk]

Posted by

അപ്പച്ചൻ അമ്മച്ചിയുടെ താലിമാല പണയം വെച്ചിട്ടുള്ള വരവാണ്.

“അപ്പച്ചാ, വെള്ളം ചൂടാക്കിയിട്ടുണ്ട്. വന്ന് കുളിക്ക്”, ഞാൻ പറഞ്ഞു.

“ദീപ്തി, നീ നന്നായിട്ട് പഠിക്കണം. അമ്മച്ചിയുടെ ആകെ ഉണ്ടായിരുന്ന പൊന്നാണ് ഇന്ന് മാത്തൻ മുതലാളിയുടെ കടയിൽ പണയം വെച്ചത്”, അപ്പച്ചൻ എണ്ണ തേച്ച് ബാത്‌റൂമിൽ പോകുന്ന വഴി പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല.

ഒരാഴ്ച കഴിഞ്ഞു. എന്റെ വാക്കേഷൻ കഴിഞ്ഞു. ബാംഗ്ളൂരിലേക്കുള്ള 4 മണിയുടെ ഐലൻഡ് ട്രെയിൻ കയറാൻ ഞാൻ കാത്തിരുന്നു.

“മോളെ, നന്നായി പഠിക്കണം. ഇന്നാ, കുടുംബശ്രീയിൽ നിന്നും കടം വാങ്ങിയ പൈസ ആണ്. ഇത് മോൾ കയ്യിൽ വെച്ചോ. ചിലവിനു ഇരിക്കട്ടെ”, എന്ന് പറഞ്ഞു അമ്മ എന്റെ കയ്യിൽ 5000 രൂപ തന്നു. ഞാൻ അമ്മച്ചിയെ കെട്ടി പിടിച്ച് കരഞ്ഞു.

“മോളെ, ബാഗിലുള്ള 30000 രൂപ സൂക്ഷിക്കണം”, അമ്മച്ചി പറഞ്ഞു.

ഞാൻ അമ്മച്ചിയെ ഒന്നുകൂടി കെട്ടിപിടിച്ചു. അനിയൻ ദീപക്കിനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് കരഞ്ഞോണ്ട് ഞാൻ ട്രെയിനിൽ കയറി.

 

സ്ലീപ്പർ ക്‌ളാസ് സീറ്റ്‌ ആണ്. ഞാൻ ഏറ്റവും താഴെ ആണ് കിടക്കുന്നത്. മുകളിൽ ഒരു 35-40 വയസ്സ് പ്രായം വരുന്ന ഒരു പുള്ളികാരനായിരുന്നു. പുള്ളി ഓരോ കൊച്ചു വർത്തമാനം പറഞ്ഞു അടുത്ത് കൂടാൻ നോക്കി. ഞാൻ മൈൻഡ് ചെയ്തില്ല. അപ്പച്ചനെയും അമ്മച്ചിയെയും പറ്റി ആയിരുന്നു എൻറെ ചിന്ത മുഴുവൻ.

 

വൈകാതെ ബാംഗ്ലൂർ ഹോസ്റ്റലിൽ എത്തി. കുളിച്ച് ഫ്രഷ് ആയിട്ട് വന്നു. നല്ല വിശപ്പുണ്ടായിരുന്നു, അമ്മ ചപ്പാത്തിയും ബീഫും ബാഗിൽ വെച്ചിട്ടുണ്ട്. ഞാൻ ബാഗ് തുറന്നു ഫുഡ് കഴിച്ചു. അതു കഴിഞ്ഞു ബാഗിലെ സാധനം ഓരോന്നും പുറത്തെടുത്ത് വച്ചു. ദൈവമേ, പൈസ കാണുന്നില്ല! എന്റെ ദേഹം വിറയ്ക്കാൻ തുടങ്ങി, തല കറങ്ങുന്നത് പോലെ ആയി.

Leave a Reply

Your email address will not be published. Required fields are marked *