നാണിയമ്മ :രാജീവ് സർ ആ വണ്ടി പൊന്നുപോലെയാ നോക്കി കൊണ്ടേ നടന്നെ.ഇത് മനഃപൂർവം ഇടിപ്പിച്ചത് ആണോ എന്ന് എനിക്ക് തോന്നുന്നു.
ഞാൻ :അതും അച്ഛനും അമ്മക്കും ശത്രുക്കൾ അങ്ങനെ ഒന്നും ആരും ഇല്ലാലോ.
നാണിമ്മ :എനിക്കും അത് അറിയില്ല.സംശയിക്കാൻ ആണെങ്കിൽ നിന്റെ ചേച്ചിയേം ചേട്ടനേം സംശയിക്കാം .
ഇവർ പലപ്പോഴയി സ്വത്ത് കാര്യം സംസാരിച്ച രാജീവ് സാറിന്റെ അടുത്ത് വരുന്നോണ്ട്. ഇവർ വന്ന പോലെ തന്നെ ഇറങ്ങി പോവുന്നുമുണ്ട്.
ഞാൻ :സ്വത്തിനും വേണ്ടി സ്വന്തം അച്ഛനേം അമ്മയേം കൊല്ലുകയോ.അവർ അങ്ങനെ ചെയ്യുമോ.ഇവർക്കു ഞാൻ അല്ലായിരുന്നോ ഏക ശത്രു.ഇപ്പഴും എനിക്ക് അത് അറിയില്ല ഞാൻ എന്ത് തെറ്റ് ചെയ്തിട്ട ഇവർ എന്നെ ഇങ്ങനെ അകറ്റിനിർത്തുന്നെ എന്ന് ഞാൻ ഇവരുടെ കൂടെ പിറപ് തന്നെ അല്ലേ.ഇപ്പഴും എനിക്ക് ഓർമ ഇണ്ട് അന്ന് ചേട്ടൻ എന്റേം അച്ഛന്റേം മുടി കൊണ്ടുപോയി DNA എടുത്തത്. അവസാനം ഞാൻ അച്ഛന്റെ മോൻ തന്നെയാണെന്ന് തെളിഞ്ഞില്ലേ.
നാണിയമ്മ :അത് മോൻ മോന്റെ രണ്ട് കൂടെപ്പിറപ്പില് നിന്ന് വ്യത്യസ്തൻ ആയത് കൊണ്ട.
ഞാൻ :എന്ത് വെത്യാസം.
നാണിയമ്മ : മോന്റെ കണ്ണ് അതിന് ചെറിയ നീല നിറം അല്ലെ പിന്നെ മോൻ അമ്മയുടെ നിറമാ അമ്മയുടെ അതെ മുടിയും ചുണ്ടും മൂക്കും.
ഞാൻ : എനിക്ക് അറിയില്ല നാണിയമ്മേ ഈ കണ്ണിൽ എങ്ങനെ നിറം വന്നു എന്ന്.പിന്നെ ഇവർക്കു രണ്ട് പേർക്കും അച്ഛന്റെ നിറവും മുടിയും കിട്ടിയതിനു ഞാൻ എന്ത് ചെയ്തു.
നാണിയമ്മ :അത് സാരില്ല മോനെ എല്ലാ കുടുംബത്തിലും ഇങ്ങനെ എന്തെങ്കിലും എക്ക കാണും.മോൻ ഇപ്പോ മാറിപ്പോയില്ലേ വല്യ ശരീരം ചേട്ടനേം ചേച്ചിയേക്കൾ വലുതായി ഇപ്പോ.മുടിയെല്ലാം നല്ല മുന്നിലേക്ക് നീണ്ടു.ഒത്ത ഒരു ആണയി.