അഭിഷേക്:ചെല്ലേടാ ഈ ഡ്രസ്സ് എല്ലാം മാറ്റി ആ മുണ്ട് ഉടുക്ക്. എന്നിട്ട് അങ്ങോട്ട് ചെല്ല് അവർ എന്ത് പറഞ്ഞാലും നീ കാര്യം ആക്കണ്ട .അച്ഛനും അമ്മക്കയും നിത്യസാന്തി കിട്ടണം അത്രേയൊള്ളു.
ഞാൻ :ഹും 😔.
ചടങ്ങുകൾ എല്ലാം കഴിഞ്ഞു അച്ഛനും അമ്മയും ഇനി വെറും ഓർമ. എന്തോ അത് വിശ്വസിക്കാൻ പറ്റുന്നില്ല.
അഭിഷേക്കിന്റെ അച്ഛൻ സതീഷേട്ടൻ വിളിച്ചു പറഞ്ഞപോളാ ഞാൻ കാര്യങ്ങൾ അറിയുന്നേ അപ്പോ തന്നെ പെട്ടിയും പെറുക്കി റഷ്യയിൽ നിന്ന് ഇറങ്ങി ഫ്ലൈറ്റ് കണക്ഷൻ ആണല്ലോ അവിടെന്ന് നേരെ paris പിന്നെ നേരെ കൊച്ചി.
അച്ഛനും അമ്മയും ടീച്ചേർസ്, സർക്കാർ ഉദ്യോഗസ്ഥർ എന്നെയും അഭിയേയും എന്തിന് എന്റെ ചേട്ടനേം ചേച്ചിയേം പഠിപ്പിച്ചത് വരെ ഇവർ തന്നെ.
അച്ഛൻ രാജീവ്, അമ്മ വേണി, ചേട്ടൻ കാർത്തിക്, ചേച്ചി കീർത്തന, ഞാൻ കൃഷ്ണ .വേണി .രാജീവ്.
റഷ്യയിൽ പഠിപ്പ് കഴിഞ്ഞ് ജോലി ചെയ്തോണ്ട് ഇരിക്കുക ആയിരുന്നു ഞാൻ. പാർടൈം ഒരു മാർക്കറ്റിംഗ് ലെക്ചർർ ആയും പിന്നെ ഒരു ജിം ട്രൈനെർ ആയും ജീവിതം ഒന്ന് ആസ്വദിച്ചു വരുവായിരുന്നു. അപ്പോഴാണ് ആ വിളി സതീഷേട്ടന്റെ.
എല്ലാം ഒര്കുമ്പോ വീണ്ടും മനസ്സ് വിതുമ്പി കൊണ്ടേ ഇരിക്കുന്നു.
പെട്ടന്ന് ഒരു വാട്സ്ആപ്പ് കാൾ.
എമ്മ കാളിങ്.
എമ്മ :krish. ? Are u alone.
ഞാൻ :യാ. Just me and the lamb still burning.
എമ്മ :let the tears out. Dont hold it im here to warm u .im not hanging up.
ഞാൻ :i cant emma, i missing them badly.
എമ്മ :i know i know.
ഞാൻ :we can talk tommorrow. I just wanna be alone. I will call u emma.