അയാളുടെ മൂത്ത മകളാണ് ജാനകി..
അവൾ ഏഴ് മാസം ഗർഭിണിയാണ്..അവൾക്കിളയതാണ് ഇരുപത്തിനാല് വയസുള്ള സുജാത.. കൈമളുടെ മുഴുവൻ സ്വഭാവവും അപ്പാടെ പെൺമക്കൾക്ക് പകർന്ന് കിട്ടിയിട്ടുണ്ട്..
അടിയാത്തിപ്പെണ്ണുങ്ങളോട് ക്രൂരമായാണ് രണ്ടാളും പെരുമാറുന്നത്..
നീലിയേയും രണ്ടാളും ചേർന്ന് ക്രൂരമായി ദ്രോഹിച്ചിട്ടുണ്ട്…
ജാനകിയുടെ വയറ് പിളർന്ന് ചാപിള്ളയെ എടുക്കാനും, സുജാതയെ മാനഭംഗപ്പെടുത്താനും കുട്ടിരാമനും, കുമാരനും കൂടി പദ്ധതി തയ്യാറാക്കി..
അന്ന് രാത്രി പാടത്തൂടെ വരുന്ന ചൂട്ടിന്റെ വെളിച്ചം വീടിന്റെ തിണ്ണയിലിരുന്ന കുമാരൻ കണ്ടു.. പുതിയൊരു തമ്പ്രാനുമായി കാര്യസ്ഥക്കൈമൾ വരുന്നതാണെന്ന് കുമാരന് മനസിലായി..അവന്റെ കണ്ണുകളിൽ പകയുടെ കനലെരിഞ്ഞു..
“എന്താ കുമാരാ…
ചീരു അകത്തില്ലേ…?..ഇന്ന് തെക്കും ദേശത്തെ തമ്പ്രാനാ അവൾക്ക് അഥിതി…”..
കാര്യസ്ഥൻ പരിഹാസത്തോടെ പറഞ്ഞു.. കുമാരൻ ഒന്നും മിണ്ടാതെ അയാളെ പകയോടെ നോക്കി..ഇരുട്ടിൽ അവന്റെ മുഖഭാവം കൈമൾക്ക് മനസിലായില്ല..
“ ന്റെ കുമാരാ… ചീരൂന്റെ കേമത്തരം ഈ ദേശവും കടന്ന് പോയിരിക്ക്ണു… എത്രയെത്ര തമ്പ്രാക്കന്മാരാ ചീരൂനെ കുറിച്ച് തിരക്കുന്നത്… അവളൊരു കേമി തന്നെയാ കുമാരാ… “..
കൈമൾ ഉറക്കെ ചിരിച്ചു.. കുമാരൻ കടിച്ച് പിടിച്ചാണ് നിന്നത്..
“ഉം… മാറിപ്പൊയ്ക്കോ കുമാരാ…തമ്പ്രാൻ മടങ്ങിപ്പോകും മുൻപ് ഈ മുറ്റത്തേക്ക് കയറിപ്പോകരുത്… ഉം…
പൊയ്ക്കോ… “..
കൈമൾ കൽപിച്ചു.. കുമാരൻ തലയും താഴ്ത്തി മുറ്റത്ത് നിന്ന് തൊടിയിലേക്കിറങ്ങി..അവൻ ഉള്ളിൽ അലറിച്ചിരിക്കുകയായിരുന്നു..മുറ്റം കടന്നതും അവൻ ഓടുകയായിരുന്നു..ആശാന്റെ വീട്ടിലെത്തിയിട്ടാണവൻ ഓട്ടം നിർത്തിയത്.. അവിടെ അവനെ കാത്ത് കുട്ടിരാമൻ നിൽപുണ്ട്..