വെള്ളിയാം കല്ല് 5 [Zoro]

Posted by

 

 

എന്തെയ് രണ്ടാളും അവിടെത്തന്നെ നിന്നുകളഞ്ഞേ ഇങ്ങോട്ട് വന്നെ…”””” കണ്ടാൽ തന്നെ ഐശ്വര്യം തോന്നുന്ന ഒരു സ്ത്രീ ഞങ്ങളെ കുറച്ച് അകലെ നിന്ന് കൈ കാണിച്ച് വിളിച്ചു…. അവരിപ്പോ രാഗിൻ്റെയും ….   കൂട്ടം കൂടിയ ആളുകളെ പറഞ്ഞൂ അനുനയിപ്പിച്ചു വന്ന CI സാറിൻ്റെയും നടുവിലായി  നിൽക്കുവാണ് കൂട്ടത്തിൽ അവനെ തൊട്ടും തലോടിയും  എന്തോ പറയുന്നുമുണ്ട്……

 

 

 

 

നീ വല്ലാതെ ക്ഷീണിച്ചുട്ടോ  കുട്ടാ…. ഒന്നും കഴിക്കാറുണ്ടാവില്ലല്ലെ നീയ്….. നോക്ക് കൃഷ്ണേട്ടാ എൻ്റെ  കുട്ടിൻറെ കോലം നോക്കിയെ നിങ്ങള്… എല്ലും തോലായിട്ടുണ്ട്.. നിങ്ങളേതെന്താ ഏട്ടാ ഇവനെനമ്മളെ കൂടെനിർത്താത്തെ’’’’.*””””’’….. രാഗിനെ വാത്സല്യത്തോടെ തലോടി കൊണ്ട് അടുത്തുള്ള സി ഐ യോടായി പരിഭവം പറയുകയായിരുന്നു

 

 

 

എൻ്റെ പൊന്നു റോസി അവനൊരു കുഴപ്പവും ഇല്ല കുറവുമില്ല…… ഒക്കെ നിൻ്റെ തോന്നല്ലാടോ…. പിന്നെ നമ്മുകൊപ്പം ഇവൻ വരാത്തത്… അത് നീ തന്നെ ഇവനോട്  ചോദിച്ചൊക്ക്….. ഈ ഞാൻ തന്നെ ഇവനോട് നമുക്കൊപ്പം വന്ന് നിക്കാൻ എത്ര വട്ടംപറഞ്ഞിട്ടുണ്ടെന്നറിയോ നിനക്ക്…… എന്തെയ്…  അവിടുന്നും ഇവന് കോളജിൽ പോകാലോ?????  എന്നിട്ടും കേൾക്കണ്ടേ നിൻ്റെ മോൻ!!… അതും കൂടാണ്ട് തനിക്കൊരു കാര്യം കൂടി കേൾക്കണോ ഇവനെ ഞാൻ ഹൈദ്രാബാദിന്നു ഇങ്ങോട്ട് കൂട്ടി കൊണ്ട് വരുമ്പോ തന്നെ പറഞ്ഞൊരു കാര്യം ഉണ്ടോ അറിയോ…ഇവിടെ ഇവൻ ഒറ്റയ്ക്കെ  നിൽക്കൂ അല്ലെ ഇങ്ങോട്ടേക്കിലെന്നാ നിൻ്റെ മോൻ എനിക്ക് നേരെ വെച്ച കണ്ടീഷൻ…. അതെങ്ങനെയാ  ഇവനെ പറഞ്ഞിട്ടും ഒരു കാര്യം ഇല്ല …. ഇത് ഒക്കെ നിൻ്റെയും ഇവനെ തലേൽ കേറ്റി നടക്കുന്ന മറ്റുള്ളൊരുടെയെക്കെ പുന്നാരം കൊണ്ടാ ഇവനിത്രേം വഷളായത്…..””””…. സിഐ ഒരു ചിരിയോടെ അയാളുടെ ഭാഗം വ്യക്തമാക്കി പറയുന്നതൊടപ്പം… തൻ്റെ ഭാര്യയെ സ്നേഹപൂർവ്വം നോക്കി….

Leave a Reply

Your email address will not be published. Required fields are marked *