നോക്കുകുത്തി 4 [അമവാസി]

Posted by

രാധ : നീ കേക്കണം അർജു.. എന്തേലും ഒരു കാര്യത്തിന് വിളിച്ച ആ ഫോൺ ഒന്ന് എടുത്തു വച്ചിട്ട് വരുമ്പോഴേക്കും ഒരു നേരം ആവും.. മനുഷ്യൻ ചവാൻ നേരത്തു ഒരു തുള്ളി വെള്ളം ചോയിച്ചു ഇവനെ ആണ് വിളിക്കുന്നെ എങ്കിൽ ഇവൻ വരുമ്പോഴേക്കും ആള് പര ലോകം കാണും അപ്പോഴാ മുള്ളാൻ മുട്ടുമ്പോ വിളിച്ച വരും എന്ന് പറയുന്നേ ഉടുത്തത്തിൽ കൂടെ മുള്ളി കഴിഞ്ഞാലും ഇവന്റെ വരവ്..

അർജുൻ : അത് വിട് അവൻ കൊച്ചല്ലേ കളിച്ചു നടക്കേണ്ട പ്രായം അല്ലെ…

രാധ പറഞ്ഞു കേട്ട കിച്ചുവിനും കലി കേറി…

കിച്ചു : അങ്ങനെ മുള്ളിയാൽ ഞാൻ വന്ന് കഴുകി തരാം പോരെ.. അതും ആല്ല അടുക്കളയിൽ നിന്നും ഇറങ്ങാൻ നേരം കിട്ടുന്നില്ല എന്ന് ആണെങ്കിൽ അടുക്കളയിൽ ആ വാഷ് ബേസിനിൽ ഇരുന്നങ്ങു മുള്ളു…

രാധ : കണ്ടോ കണ്ടോ അവന്റെ അഹങ്കാരം…

അച്ഛൻ : മതി മതി വഴക്ക് കൂടണ്ട..

രണ്ടാളും അത് കേട്ടതും മിണ്ടാതെ ഇരുന്നു…

വീട്ടിലെത്തി..

അച്ഛൻ : എത്രയാ അർജു വണ്ടി കൂലി..

അർജുൻ : അതൊക്കെ ദീപു ഏട്ടൻ തന്നു മൂപര് വിളിച്ചായിരുന്നു….

രാധ : വാ വന്ന കഴിച്ചിട്ട് പോവാം…

അർജുൻ : വേണ്ട ചേച്ചി അമ്മ ഒറ്റക്ക… പോരാത്തതിന് വയ്യ..

രാധ : അത് പറഞ്ഞ പോലെ എന്തായി അമ്മയുടെ അസുഗം..

അർജുൻ : എന്ത് പറയാനാ ചേച്ചി… ആ വീഴ്ച്ച ഒന്ന് ഒന്നര വീഴ്ച്ച ആയി പോയി ഇപ്പൊ ഈ പറഞ്ഞ പോലെ ഒന്ന് ബാത്‌റൂമിൽ പോണെഗിൽ ഒരാളുടെ സഹായം വേണം… അതാ ഞാൻ പിന്നെ ഇപ്പോ അത്യാവശ്യം വേണ്ട ഓട്ടം മാത്രം ഓടുന്നത്…

രാധ : എങ്ങനെ ഓടി നടന്നതാ ഭാഗ്യ ചേച്ചി… ഇതാ പറഞ്ഞെ ഓരോ മനുഷ്യമനാരുടെ അവസ്ഥയെ…

Leave a Reply

Your email address will not be published. Required fields are marked *