💌അഞ്ജനകല്യാണം💘 [Jomon]

Posted by

“” ഹാ അതേ വിഷ്ണു.. “

അൽപ്പം ഒന്ന് വിക്കികൊണ്ട് അവൻ പേര് പറഞ്ഞു

“ നമ്മൾ ഇപ്പോൾ എവിടേക്കാ പോകുന്നതെന്ന് അറിയാമോ..?

സീറ്റിൽ നിന്ന് ഒരല്പം കൂടി അവന് നേരെ തിരിഞ്ഞിരുന്നു കൊണ്ട് അവൾ ചോദിച്ചു

ഇല്ല എന്നൊരു ഭാവത്തിൽ അവൻ തലയനക്കി

“തേവർമല… ഇവിടുന്ന് അധികം ദൂരം ഒന്നുമില്ല… ഞാൻ അവിടെയാണ് ഇപ്പോൾ താമസിക്കുന്നത് ജോലിയും അവിടെ തന്നെയാണ്…”

അതേ ചിരിയോടെ തന്നെ അവൾ പറഞ്ഞു…. അതൊക്കെ കേട്ടവൻ ഒന്നും പറയാതെ ഇരുപ്പുത്തുടർന്നു

മറുപടി എന്തെങ്കിലും പറഞ്ഞാൽ തന്റെ ജോലി എന്താണെന്ന് അവൾ ചോദിച്ചാലോ എന്നൊരു പേടി അവന്റെ ഉള്ളിലുണ്ടായിരുന്നു… കാരണം പറയത്തക്ക ജോലി ഒന്നും തന്നെ ഇതുവരെ തനിക്കില്ല എന്ന് അവന് നല്ല ബോധ്യമായിരുന്നു

ഇരുസൈഡും ചെറിയ കാടുകൾ നിറഞ്ഞ ഒരു വഴിയിലൂടെ കാർ വളരെ വേഗത്തിൽ സഞ്ചരിച്ചു… അതിനുള്ളിൽ തന്റെ ജീവിതം ഇനിയെങ്ങോട്ടേക്കാണ് എന്നൊരു സംശയവുമായി വിഷ്ണുവും… പേടിയോടെയും സംശയത്തോടെയും ഉള്ള അവന്റെ മുഖഭാവങ്ങൾ വീക്ഷിച്ചുകൊണ്ട് അഞ്ജനയും ഒരു ചെറു ചിരിയോടെ സീറ്റിൽ ചാരിയിരുന്നു…………….

 

തുടരും

 

ചെറിയൊരു കഥയാണ് അതികം പാർട്ടുകൾ ഒന്നും ഉണ്ടാവില്ല…

Leave a Reply

Your email address will not be published. Required fields are marked *