💌അഞ്ജനകല്യാണം💘 [Jomon]

Posted by

തന്റെ ഭാര്യ… താൻ കെട്ടിയ താലിയും കഴുത്തിലണിഞ്ഞവൾ പിറകെ വരുന്നു…

വിഷ്ണു ആകെ ഭയത്തിലായി… എവിടേക്ക് ആണ്… ഇനിയെന്താണ്…അവന്റെ മനസ്സാകെ പതറി… താൻ ഈ നിമിഷം ഒറ്റക്കല്ല എന്ന ബോധ്യം അവനെ വല്ലാതെ പിടിച്ചുലച്ചു… താനിപ്പോ ഒരു ഭർത്താവാണ്… വെറും ഇരുപത്തിമൂന്നാം വയസ്സിൽ താൻ പോലും അറിയാതെ തന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു

അവന്റെ ഓർമ്മകൾ ഒരല്പം പിറകിലേക്ക് പോയി… താൻ ആരായിരുന്നു എന്ന് സ്വയമൊന്ന് ചിന്തിക്കാൻ….

വിഷ്ണു….. ഒരനാഥ പയ്യൻ… പള്ളിയിലെ കന്യസ്ത്രീമാർ എടുത്തു വളർത്തിയ ഒരു വെളുത്തു മെലിഞ്ഞ പയ്യൻ…. പള്ളിയുടെ കീഴിൽ തന്നെ പഠനം കഴിഞ്ഞു സ്വയം ജീവിച്ചു തുടങ്ങണം എന്നൊരു വാശിയിൽ ഈ വലിയ സിറ്റിയിലേക്ക് രണ്ട് വർഷം മുൻപാണവൻ വരുന്നത്…

തുടക്കമൊക്കെ ഒരുപാട് ജോലികൾ ചെയ്തും ശ്രമിച്ചും സ്വയം എന്തെങ്കിലുമൊക്കെ ആവാൻ ശ്രമിച്ചു പക്ഷെ ഒന്നുമാവാൻ സാധിച്ചില്ല… അങ്ങനെയൊരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ജോലിക്ക് കയറിയ സമയമാണ് ആഴിക്കൽ ഗോപിനാഥൻ എന്നൊരു വലിയ പണച്ചാക്കിനെ അവൻ കണ്ടത്…

സ്ഥിരമായി ഹോട്ടലിൽ വരാറുണ്ടായിരുന്ന അയാൾ അവനോട് മാത്രം കൊച്ചുമകനോട് എന്നവണ്ണം പെരുമാറി…അത് അവനിൽ അയാളോടൊരു ബഹുമാനമായി മാറി…

അങ്ങനെയാണ് അയാൾ അവനൊരു ജോലി ഓഫർ ചെയ്തത്… തന്റെ കാർ ഡ്രൈവർ ആയി വരാമോ എന്ന്…

വിലകൂടിയ കാറുകളെന്നും സ്വപ്നം മാത്രമായി കണ്ടിരുന്ന അവനാ അവസരം ഉപയോഗിക്കാൻ തീരുമാനിച്ചു..

അങ്ങനെ ആണ് ഇന്ന് രാവിലെ അയാളുടെ വീട്ടിൽ എത്തുന്നതും ഈ കല്യാണം കാണാനായി അയാളുടെ ഡ്രൈവറായി ഇവിടേക്ക് വന്നതും… പിന്നീട് നടന്നതൊന്നും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *