ഈശ്വര…ഇവളെയാണോ ഞാൻ വിവാഹം കഴിക്കേണ്ടത്….
കാണുന്നതെല്ലാം വെറുമൊരു സ്വപ്നമാണോ എന്നവൻ ഭയപ്പെട്ടുപോയി….
“താലി കെട്ടിക്കോളു മുഹൂർത്ഥമായി…”
ഒരു ഗുഹയിൽ നിന്നെന്നവണ്ണം അവനാ ശബ്ദം കേട്ടു…തൊട്ട് പിറകെ തന്റെ ഷോൾഡറിൽ ആരോ വിരൽ കൊണ്ട് തട്ടി
“സമയം പോകുന്നു നീയാ താലി കെട്ടട…”
ഗോപിനാഥൻ സാറിന്റെ ശബ്ദം…
അവൻ കയ്യിൽ പിടിച്ച താലിയിൽ ഒന്ന് നോക്കി പിന്നെ അതിനായി കാത്തിരിക്കുന്ന പെണ്ണിനേയും…. കണ്ണുകളൊന്നടച്ചു ശ്വാസം ഉള്ളിലേക്ക് നീട്ടിയെടുത്തവനാ താലി അവളുടെ കഴുത്തിൽ ചാർത്തി….
പന്തലിൽ നിന്നാകെ കൈയടികൾ ഉയർന്നു… നാഥസ്വര വായനക്കാർ തങ്ങളുടെ സംഗീതോപകരണങ്ങളിൽ ആഞ്ഞു കൊട്ടി…. നാല് ധിക്കിൽ നിന്നും പൂക്കളവർഷം….
ഏതോ ഒരു സ്വപ്നത്തിലെന്നവണ്ണം വിഷ്ണു കണ്ണു മിഴിച്ചിരുന്നു പോയി കൊറച്ചു നേരം……
പിന്നീട് ആരൊക്കെയോ വരുന്നു പോകുന്നു അഭിനന്ദനങ്ങൾ പറയുന്നു ആകെ ബഹളം…എന്നാൽ ഒരിക്കൽ പോലും താൻ കെട്ടിയ തന്റെ ഭാര്യയെ നോക്കാൻ വിഷ്ണു ശ്രമിച്ചില്ല… എന്തോ ഒരു ഭയം പോലെ തോന്നി അവന്
“മാറിക്കെ മാറിക്കെ അവർക്ക് കൊറച്ചു വെട്ടവും വെളിച്ചവും കൊടുക്ക് എല്ലാവരും…. മോനെ വിഷ്ണു… നീ അഞ്ജനയെയും കൊണ്ട് വാ… ഞാൻ വണ്ടി റെഡി ആക്കിയിട്ടുണ്ട്…”
ഒരു കാർന്നോരെപോലെ മുൻപിൽ നിന്നുകൊണ്ട് ഗോപിനാഥൻ പറഞ്ഞു…
അയാൾ പറയുന്നത് കേൾക്കുകയല്ലാതെ തനിക്കിപ്പോ വേറെ വഴിയൊന്നുമില്ലെന്ന് അവനു തോന്നി…. മറ്റാരെയും നോക്കാതെയവൻ അയാളുടെ പിറകെ നടന്നു…സ്റ്റേജിൽ നിന്നുള്ള സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ ഒളികണ്ണാലെ അവനൊന്നു പിറകിലേക്ക് നോക്കി…..