💌അഞ്ജനകല്യാണം💘 [Jomon]

Posted by

അവസാന വാക്കുകളയാൾ മണ്ഡപത്തിൽ നിന്നിരുന്നൊരു സ്ത്രീയെ നോക്കിയാണ് പറഞ്ഞത്.. അവരുടെ മുഖമാകെ പുച്ഛത്താൽ നിറഞ്ഞു….

“വിഷ്ണു…. നീ തന്നെ വേണം അവളെ വിവാഹം കഴിക്കാൻ…. അതിന് ഏറ്റവും യോഗ്യൻ നീ തന്നെ ആണെന്നാണ് എനിക്ക് തോന്നുന്നത്…. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന കുട്ടിയ അവൾ… അവർ ഇല്ലാത്തതിന്റെ വിഷമം നീയും അനുഭവിച്ചിട്ടുണ്ടാകുമല്ലോ…. അപ്പൊ അവളെ മനസ്സിലാക്കാൻ ഇവിടെ നിൽക്കുന്നെ ഏതൊരാളെക്കാളും യോഗ്യൻ നീ തന്നെ ആണ്…”

ഒരു രാജകല്പനയെന്ന ഭാവത്തിൽ അയാൾ പറഞ്ഞു നിർത്തി… എന്ത് ചെയ്യണം പറയണം എന്നറിയാതെ വിഷ്ണു അവിടെ നിന്നു…

അവന്റെ തൊണ്ടയാകെ വറ്റി വരണ്ടിരുന്നു….. ഏതോ ഒരു പെണ്ണ്…അവളെ ഞാൻ കല്യാണം കഴിക്കണം…. ഒരു ജോലിയോ കുടുംബമോ ഇല്ലാത്ത ഞാൻ….അത് പറഞ്ഞതോ രാവിലെ ജോലി വല്ലതും കിട്ടുമോ എന്ന് അന്വേഷിച്ചു ചെന്ന് കേറിക്കൊടുത്ത നേരാവണ്ണം പരിജയം പോലുമില്ലാത്ത ഒരാളും…..

താൻ നിൽക്കുന്ന ഭൂമിയും മണ്ഡപവും നാലുതവണയൊന്ന് നിന്നനിൽപ്പിൽ കറങ്ങിയതായി അവന് തോന്നി……

നിമിഷങ്ങൾ കടന്ന് പോയി

“കെട്ടിക്കോട മോനേ….!

മങ്ങിയ കണ്ണുകളിൽ വിശാലമായൊരു ചിരിയോടെ തനിക്ക് നേരെ എടുത്തു പിടിച്ച മഞ്ഞ ചരടുമായി ഗോപിനാഥൻ….

യന്ത്രികമായി അവനാ ചരട് വാങ്ങി…

“നിന്റെ സമയം തെളിയാൻ പോവുകയാ..!!

മറ്റാരും കേൾക്കാതെ ഗോപിനാഥൻ അവന്റെ ചെവിയിൽ പറഞ്ഞു… എന്താണ് അതിന്റെ അർത്ഥം എന്ന് മനസ്സിലാവാതെ അവൻ അയാളെ നോക്കി… എന്നാൽ അങ്ങോട്ട് നോക്ക് എന്നൊരു ഭാവത്തിൽ അയാൾ അപ്പുറത്തേക്ക് മുഖം കാണിച്ചു

അവിടെയെന്താ എന്നവനറിയാൻ തല തിരിച്ചു നോക്കിയപ്പോൾ കണ്ടു തന്റെ കയ്യിലെ താലി മാല ഏറ്റു വാങ്ങാനായി കൈകൾ കൂപ്പി തല കുനിച്ചിരിക്കുന്ന ഒരു പെണ്ണിനെ…. ദേവിയെ പോലൊരു പെണ്ണ്… ചുവന്ന കാഞ്ജീപുരം സാരി അഴകായി ചുറ്റിയവൾ…. ആർഭാടമായി ഒന്നുമില്ല.. കഴുത്തിൽ ചെറിയൊരു മാല കാതിൽ മുത്തു കൊണ്ടുണ്ടാക്കിയ ഒരു കുഞ്ഞി കമ്മൽ… എന്നിട്ടും വല്ലാത്തൊരു ഐശ്വര്യം തോന്നുന്നു അവളെ നോക്കി ഇരിക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *