അമ്മവീട്ടിലെ മധുരോർമ്മകൾ 2 [റോക്കി ഭായ്]

Posted by

 

കുളിച്ചു മാറാൻ ഉള്ള മുണ്ടുകളും തോർത്തുകളും സോപ്പും ഇഞ്ചയും ബക്കറ്റിൽ ചൂടുവെള്ളവും കൊണ്ട് അമ്മൂമ്മയും അമ്മയും കുളിക്കടവിലേക്ക് പോയി.ഞാൻ തിരികെ ഹാളിൽ വന്നിരുന്നു. അനൂപ് ചേട്ടന്റെ കല്യാണക്കുറി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. നാല് ദിവസം കൂടി ഉള്ളൂ കല്യാണത്തിന്. ഞായറാഴ്ച്ച ആണ് കല്യാണം.വീടിന്റെ മിനുക്ക് പണികൾ എല്ലാം തീർത്തിട്ടുണ്ട്. നാളെ മുതൽ പന്തൽ പണിക്കാർ എത്തും.ഓല മെടഞ്ഞതും മുള കൊണ്ടുള്ള കഴുക്കോലുകളും ടാർപ്പായയും എല്ലാം മുറ്റത്ത് ഇറക്കി ഇട്ടിട്ടുണ്ട്.

 

അമ്മയുടെ നാട്ടിൽ കല്യാണം കഴിക്കുന്നവർക്ക് ആയി ഒരു ആചാരം നിലനിന്നിരുന്നു. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന് അത് നടത്തിയിരുന്നു. ഞാൻ നാട്ടിൽ മുൻപ് കല്യാണം കൂടിയിട്ടുണ്ടെങ്കിലും കല്യാണത്തിന് മൂന്ന് ദിവസം മുൻപ് നടക്കുന്ന ഈ ചടങ്ങ് ഇത് വരെ ഞാൻ കണ്ടിരുന്നില്ല.

എനിക്ക് അത് കാണിച്ചു തരാമെന്ന് ഇങ്ങോട്ട് വരുമ്പോൾ അമ്മ പറഞ്ഞിരുന്നു. പക്ഷെ എന്തൊക്കെയാണ് ഉള്ളതെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. ഓരോന്ന് ആലോചിച്ച് ഞാൻ അങ്ങനെ ഇരുന്നു.

 

സമയം പത്ത് മണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. നേരം പോകാത്തത് കൊണ്ട് ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് ഇറങ്ങി.വീട്ടിൽ കയറുമ്പോൾ തന്നെ മുറിയിൽ നിന്നും ചേച്ചി പഠിക്കുന്ന ശബ്ദം കേട്ടു. അപ്പോഴാണ് ചേച്ചിക്ക് പരീക്ഷ ഉള്ള കാര്യം ഞാൻ ഓർത്തത്. ശല്യപ്പെടുത്തണ്ട എന്ന് വിചാരിച്ച് ഞാൻ തിരികെ നടക്കാൻ ഒരുങ്ങിയപ്പോ ലീലാമ്മ എന്നെ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *