മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]

Posted by

ബർത്തിന്റെ മുകളിൽ ആ ഇടുങ്ങിയ സ്ഥലത്ത് ഒരുവിധം സെറ്റിൽഡ് ആയപ്പോൾ ഞാൻ വിചാരിച്ചു, ഇനി എറണാകുളം വരെ ഒരു പടം കണ്ട് സമയം തള്ളാം എന്ന്. ഫോൺ എടുത്ത് ഹെഡ്‌സെറ്റും കുത്തി ഒന്ന് റിലാക്സ് ചെയ്യാൻ തുടങ്ങിയതാണ്. വെറുതെ ഒന്ന് താഴേക്ക് ദൃഷ്ടി പായിച്ചപ്പോൾ… എന്റെ പടച്ചോനേ!

​അവിടെ, ഓപ്പോസിറ്റ് ബർത്തിന്റെ താഴെ സൈഡിൽ ഒരു ‘ദേവത’. ആ ജനലരികിൽ ഇരിക്കുന്ന ഏതോ ഒരു ഭാഗ്യവാൻ—അല്ലെങ്കിൽ എന്റെ ഭാഷയിൽ പറഞ്ഞാൽ ആ തെണ്ടി—കാറ്റും കൊണ്ട് ഇരിക്കുന്നുണ്ട്. അവന്റെ തൊട്ടടുത്ത സീറ്റിലാണ് ആ രൂപം. വെള്ളത്തിൽ വിരിഞ്ഞ താമര പോലെ എന്ന് പറയുന്നതൊക്കെ സത്യമാണോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി.

​എന്റെ ഹൃദയത്തിൽ ഒരു ചെറിയ ‘സ്പാർക്ക്’ മിന്നി. വെറും സ്പാർക്കല്ല, ഷോർട്ട് സർക്യൂട്ട് ആയ പോലെ ഒരു ഫീൽ! ഞാൻ ബർത്തിന്റെ മുകളിൽ ഇരുന്ന് അവരെ നോക്കുന്നത് അവർ കണ്ടു. പെട്ടെന്ന് ആ മുഖത്ത് ഒരു ചെറിയ ചിരി വിരിഞ്ഞു. ആ ചിരിയിൽ പലതുമുണ്ട്—ലഗേജ് വയ്ക്കുന്ന സ്ഥലത്ത് ഇങ്ങനെ ഒരാൾ ഇരിക്കുന്നത് കണ്ടതിലുള്ള കൗതുകം ആയിരിക്കാം, അല്ലെങ്കിൽ എന്റെ ആ പടുകൂറ്റൻ ‘സർക്കസ്’ കണ്ടതിന്റെ ബാക്കിയാവാം.

​എന്റെ ഉള്ളിൽ അപ്പോൾ ഓടിയത് മറ്റൊന്നുമല്ല, “ഭഗവാനേ, ഈ റാക്കിൽ ഇരുന്നിട്ടാണല്ലോ ഇവൾ എന്നെ ആദ്യമായി കാണുന്നത്!” എന്ന ചമ്മലായിരുന്നു. നല്ലൊരു ഡ്രസ്സൊക്കെ ഇട്ട്, സെന്റൊക്കെ അടിച്ച് ഡീസന്റായി നിൽക്കുമ്പോൾ കാണേണ്ടതിനു പകരം, ഷൂ ഊരി കാലും മടക്കി സീറ്റിന്റെ മുകളിൽ ഒരൊറ്റ ഇരുപ്പ്! എന്നാലും ആ ചിരി… അത് മതിയായിരുന്നു എറണാകുളം വരെയുള്ള കഷ്ടപ്പാട് മറക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *