അവൾ പതുക്കെ തലയാട്ടി. “അതെ… അന്നത്തെ കാലത്തെ ഓരോ തീരുമാനങ്ങൾ. പക്ഷേ അത് പോട്ടെ, ഇപ്പോൾ അതൊന്നും ആലോചിക്കാനില്ല.”
വണ്ടി ആലുവ പാലം കടക്കുകയാണ്. കായലിലെ കാറ്റിൽ ആതിരയുടെ ചുവന്ന സാരി വീണ്ടും പാറി. അവൾ ഇപ്പോൾ പഴയതിനേക്കാൾ റിലാക്സ്ഡ് ആയ പോലെ തോന്നി. എന്റെ കയ്യിലുള്ള ആതിരയുടെ സ്പർശനം ഞാൻ പതുക്കെ മാറ്റിയില്ല. അത് അവൾക്കും ഒരു ആശ്വാസമാണെന്ന് എനിക്ക് തോന്നി.
”അപ്പോ ആതിരാ… ഇനി ഈ സ്പൈഡർമാന്റെ കൂടെ ഒരു കോഫി കുടിക്കാൻ വരാൻ നിനക്ക് രണ്ട് വയസ്സ് കൂടുതൽ ഉള്ളത് ഒരു തടസ്സമാവില്ലല്ലോ?” ഞാൻ കണ്ണു ചിമ്മി ചോദിച്ചു.
“ആതിര… നീ എന്റെ കാൽക്കുലേഷൻ മൊത്തം തെറ്റിച്ചു കളഞ്ഞു. സത്യം പറഞ്ഞാൽ നിന്നെ കണ്ടപ്പോൾ ഒരു 28 അല്ലെങ്കിൽ 30, അതിൽ കൂടുതൽ പ്രായം എനിക്ക് തോന്നിയില്ല!”
ആ മറുപടി ആതിരയ്ക്ക് നന്നായി ‘സുഖിച്ചു’ എന്ന് അവളുടെ ആ വിടർന്ന ചിരിയിൽ നിന്ന് എനിക്ക് മനസ്സിലായി. ആ ചുവന്ന സാരിയുടെ തുമ്പ് ഒന്ന് കൂടി ഒതുക്കിയിട്ട് അവൾ എന്നെ കളിയാക്കി നോക്കി.
”ഓ… നീ നിന്റെ കസ്റ്റമേഴ്സിനെ സോപ്പിടുന്നത് പോലെ എന്നെയും സോപ്പിടുകയാണോ വൈശാഖ്?”
ഞാൻ വിട്ടുകൊടുത്തില്ല, അവളുടെ കണ്ണുകളിലേക്ക് നോക്കി അല്പം ഗൗരവത്തിൽ പറഞ്ഞു. “കസ്റ്റമേഴ്സിനെ സോപ്പിടുന്നത് ബിസിനസ്സിന് വേണ്ടിയാണ് ആതിരാ… നിന്നെ സോപ്പിട്ടിട്ട് എനിക്ക് എന്ത് കിട്ടാനാണ്? ഞാൻ കണ്ട ഒരു നഗ്നസത്യം അങ്ങോട്ട് പറഞ്ഞു, അത്ര തന്നെ!”
എന്റെ ആ ഡയലോഗ് കേട്ടപ്പോൾ ആതിര ഒന്ന് പതറി. അവളുടെ ആ ചുവന്ന പൊട്ടിന് താഴെ ചെറിയൊരു വിയർപ്പുതുള്ളി പൊടിഞ്ഞു. “ഇത്രയും ‘നഗ്നമായ’ സത്യങ്ങൾ വിളിച്ചു പറയാൻ നിനക്ക് ഒരു മടിയുമില്ലല്ലേ?” അവൾ പതുക്കെ ചോദിച്ചു.