”അജൂ… നമ്മൾ രണ്ടുപേരും, പിന്നെ ഇക്കുവും ഒന്നും വലിയ പുണ്യവാന്മാരല്ല,” ഐഷു തുടർന്ന. “നമ്മുടെ ഇടയിൽ പലതും നടന്നു. അതൊക്കെ അന്ന് ആ സാഹചര്യത്തിൽ സംഭവിച്ചു പോയതാണ്. പക്ഷേ ഒരു ഘട്ടം കഴിഞ്ഞാൽ ഇതൊക്കെ അവസാനിപ്പിക്കുന്നതാണ് നമുക്ക് നല്ലത്. ഇക്കുവിന്റെ സ്നേഹം ഒരു ഭാഗത്ത് അനുഭവിച്ച്, മറുഭാഗത്ത് നിനക്ക് ഇങ്ങനെ വഴങ്ങിക്കൊടുക്കാൻ എനിക്ക് ആവുന്നില്ല. എന്റെ ഉള്ളിൽ ഇപ്പോൾ ഒരു ജീവൻ വളരുന്നുണ്ട്. ആ കുഞ്ഞിനെയോർത്തെങ്കിലും നമ്മൾ ഇത് നിർത്തണം.”
അജു ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൾ അവന്റെ കയ്യിൽ പതുക്കെ പിടിച്ചു.
“നീയെന്നെ മറക്കണം എന്നല്ല ഞാൻ പറയുന്നത്. അങ്ങനെ പറഞ്ഞെന്ന് വെച്ച് നമ്മൾ മിണ്ടാതെ നടക്കണം എന്നും ഇതിന് അർത്ഥമില്ല. നമ്മൾ ആ പഴയ ഐഷുവും അജുവും തന്നെയായിരിക്കണം. ഇക്കുവിന്റെ അനിയനായി, എന്റെ പ്രിയപ്പെട്ട മരപ്പൊട്ടനായി നീ എന്നും കൂടെയുണ്ടാകണം. പക്ഷേ ഈ കിടപ്പറ രഹസ്യങ്ങൾ ഇനി വേണ്ട…നമുക്ക് പഴയ പോലെ ആവമെടാ അജു….”
ഐഷുവിന്റെ വാക്കുകൾ അജുവിന്റെ ഉള്ളിൽ തട്ടി. കാമം കൊണ്ട് മറഞ്ഞുപോയ വിവേകം പതുക്കെ തിരിച്ചു വരുന്നത് അവൻ അറിഞ്ഞു. താൻ കാരണം തന്റെ ഇക്കയുടെ ജീവിതം തകരുന്നത് കാണാൻ അവന് കഴിയില്ലായിരുന്നു.
”നീ പറഞ്ഞത് ശരിയാ ഐഷൂ…” അജു പതുക്കെ അവളുടെ കൈയ്യിൽ അമർത്തി. “ഞാൻ… ഞാൻ അല്പം വഴിതെറ്റിപ്പോയി. നിന്റെ ഈ മാറ്റങ്ങൾ കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. പക്ഷേ ഇനി ഇത് ആവർത്തിക്കില്ല. നീ എന്റെ ഇക്കുവിന്റെ പെണ്ണാണ്. എന്റെ ഇത്താത്തയാണ്. ആ സ്ഥാനം ഇനി മാറില്ല.”