ആ പേര് കേട്ടതും അച്ചായൻ ഒന്ന് ഞെട്ടി. തന്റെ ഭൂതകാലത്തിലെ ആ രഹസ്യം ഗൗരിയുടെ നാവിലൂടെ വന്നത് അച്ചായന് വിശ്വസിക്കാനായില്ല. അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
”നിനക്ക്… നിനക്ക് എങ്ങനെ കല്യാണിയെ അറിയാം?” അച്ചായൻ അടക്കിയ സ്വരത്തിൽ ചോദിച്ചു.
ഗൗരിയുടെ ചുണ്ടിൽ ഒരു വശ്യമായ ചിരി വിരിഞ്ഞു.
“കല്യാണി എന്റെ അടുത്ത സുഹൃത്താണ് അച്ചായാ. ഞങ്ങൾ തമ്മിൽ ഒരുവിധം എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാറുണ്ട്. അവൾക്ക് അച്ചായനെക്കുറിച്ച് പറയാൻ നൂറുനാവാണ്. അച്ചായന്റെ ആ പരുക്കൻ സ്വഭാവവും, ഫോട്ടോഷൂട്ടിനിടയിലെ ആ ‘സ്പെഷ്യൽ കെയറും’ ഒക്കെ അവൾ എന്നോട് വിശദമായി പറഞ്ഞിട്ടുണ്ട്.”
അച്ചായന്റെ ഉള്ളിൽ ഒരു തീപ്പൊരി പടർന്നു. “അവൾ… അവൾ എല്ലാം നിന്നോട് പറഞ്ഞിട്ടുണ്ടോ?”
”പിന്നല്ലാതെ! ഉള്ളതുകൊണ്ടല്ലേ അച്ചായാ ഞാൻ ഇത്രയും പ്ലാൻ ചെയ്ത്, നിവിയെയും കൂട്ടി ഇങ്ങനെയൊരു ട്രിപ്പ് ഈ മേഘാലയ വരെ എത്തിച്ചത്?” ഗൗരിയുടെ ആ വെളിപ്പെടുത്തൽ അച്ചായനെ ശരിക്കും സ്തബ്ധനാക്കി. ഇതെല്ലാം അവളുടെ മുൻകൂട്ടിയുള്ള പ്ലാൻ ആയിരുന്നു എന്ന് അച്ചായൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്.
”എന്താണ് നിന്റെ പ്ലാൻ? ഒന്ന് വ്യക്തമാക്കാമോ?” അച്ചായൻ ആകാംക്ഷയോടെ ചോദിച്ചു.
ഗൗരി പതുക്കെ അച്ചായന്റെ ചെവിയോരം ചേർന്ന് മന്ത്രിച്ചു, “പടം തുടങ്ങും മുമ്പ് അച്ചായൻ ക്ലൈമാക്സ് അറിയണ്ട. അതിനൊരു രസമില്ലല്ലോ. എല്ലാം തുറന്നു പറയാനുള്ള സമയം നമുക്ക് മുന്നിലുണ്ടല്ലോ… ഈ യാത്ര തീരുന്നത് വരെ.”