അത് ഗൗരിയായിരുന്നു.
ഗൗരി: “ഉറങ്ങിയോ അച്ചായാ? ശല്യം ചെയ്തോ?”
അച്ചായൻ ഫോണെടുത്ത് പതുക്കെ ടൈപ്പ് ചെയ്തു.
അച്ചായൻ: “ഇല്ല കൊച്ചേ… ഉറങ്ങിയിട്ടില്ല. എന്താ ഈ സമയത്ത് ഒരു മെസ്സേജ്? എന്തെങ്കിലും പ്രശ്നമുണ്ടോ?”
ഗൗരി: “പ്രശ്നമൊന്നുമില്ല. വെറുതെ ഒന്ന് വിളിച്ചതാ. യാത്രയുടെ കാര്യം ആലോചിക്കുമ്പോൾ ഒരു വല്ലാത്ത എക്സൈറ്റ്മെന്റ്… കൂടെ ഒരു പേടിയും. അതാ ഉറക്കം വരാത്തത്.”
അച്ചായൻ ഒന്ന് പുഞ്ചിരിച്ചു. മണി പറഞ്ഞ കാര്യങ്ങൾ അച്ചായന്റെ മനസ്സിലൂടെ ഒന്ന് മിന്നിമറഞ്ഞു. അവളുടെ ആ നിഷ്കളങ്കമായ സംസാരവും മണി പറഞ്ഞ ‘കളികളും’ തമ്മിൽ എവിടെയോ ഒരു പൊരുത്തക്കേട് അച്ചായന് തോന്നി.
അച്ചായൻ: “പേടിക്കണ്ട ഗൗരി… ഈ അച്ചായൻ കൂടെയില്ലേ. പിന്നെ, പാക്കിംഗ് ഒക്കെ കഴിഞ്ഞോ? നിവേദ്യ എന്ത് പറയുന്നു?”
ഗൗരി: “അവൾ എപ്പോഴേ ഉറങ്ങി. അവൾക്ക് ഒന്നിനെക്കുറിച്ചും ഒരു ടെൻഷനുമില്ല. എല്ലാം പക്ഷേ എനിക്ക്… എനിക്ക് അങ്ങനെയല്ല.”
അച്ചായൻ: “പിന്നെ നിനക്ക് എങ്ങനെയാ? നിനക്ക് എന്നെ വിശ്വാസമില്ലേ?”
കുറച്ചു നേരം മറുപടിയൊന്നും വന്നില്ല. ഗൗരി ടൈപ്പ് ചെയ്തുകൊണ്ടിരുന്നു.
ഗൗരി: “വിശ്വാസമില്ലാഞ്ഞിട്ടല്ല അച്ചായാ… അച്ചായനെ എനിക്ക് വല്ലാതെ വിശ്വാസമാണ്. അതുകൊണ്ടാണല്ലോ കൂടെ വരുന്നത്. പക്ഷേ അച്ചായൻ ഇത്രയും ഗൗരവക്കാരനാണെന്ന് കരുതിയില്ല. ഇടയ്ക്കൊക്കെ ഒന്ന് ചിരിച്ചൂടെ?”