അവന്റെ ആ പ്രണയാർദ്രമായ തഴുകലുകളിൽ അലിഞ്ഞ്, തന്റെ നിയന്ത്രണങ്ങൾ ഓരോന്നായി കൈവിട്ടുപോകുന്നത് അച്ചു അറിഞ്ഞു. അവൾ പതിഞ്ഞ സ്വരത്തിൽ, കൊഞ്ചിക്കൊണ്ട് ചോദിച്ചു:
“എന്നിട്ട്… ഇപ്പൊ,,, ഇപ്പോൾ എന്റെ കുട്ടന് സന്തോഷമായോ?”
അക്കു അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ അഗാധമായ പ്രണയമായിരുന്നു.
“ചേച്ചി എന്നെ ഒന്ന് നുള്ളാമോ? അല്ല… ഇത് സ്വപ്നമല്ലെന്ന് എനിക്ക് ഉറപ്പുവരുത്തണം. അഥവാ ഇതെങ്ങാനും ഒരു സ്വപ്നമാണെങ്കിൽ, ഉറക്കം ഞെട്ടുമ്പോൾ ഞാൻ കരഞ്ഞുപോകും ചേച്ചീ… ഉറപ്പായിട്ടും,, അത്രയ്ക്ക് പേടിയുണ്ട് എനിക്ക്.”
അതുകൂടി കേട്ടപ്പോൾ അച്ചുവിന്റെ ഹൃദയം ഒന്ന് വിങ്ങി. ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ അവൻ അത് പറയുമ്പോൾ, ഒരാൾക്ക് മറ്റൊരാളെ ഇത്രത്തോളം ആഴത്തിൽ സ്നേഹിക്കാൻ കഴിയുമോ എന്ന് അവൾ അത്ഭുതപ്പെട്ടുപോയി. ആ സ്നേഹത്തിന് മുന്നിൽ താൻ എത്രത്തോളം നിസ്സാരയാണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു…
അക്കുവിന്റെ ആ നിഷ്കളങ്കമായ ചോദ്യത്തിന് മറുപടിയായി അച്ചു ഒന്നും പറഞ്ഞില്ല. വാക്കുകൾ അവളുടെ ഉള്ളിൽ അസ്തമിച്ചുപോയിരുന്നു. പകരം, അതിരറ്റ വാത്സല്യത്തോടെ അവൾ അവന്റെ കവിളുകളിൽ ഒന്ന് തഴുകുക മാത്രം ചെയ്തു. ആ തഴുകലിൽ ആയിരം വാക്കുകളേക്കാൾ വലിയൊരു സമ്മതമുണ്ടായിരുന്നു.
അക്കു അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി പതുക്കെ ചോദിച്ചു…
“സത്യം പറ ചേച്ചീ… ഇതിനു മുൻപേ എന്നെ ഇഷ്ടമായിരുന്നില്ലേ? ഞാൻ ഓരോ സമ്മാനങ്ങളുമായി വരുമ്പോൾ ചേച്ചിയുടെ ഉള്ളിൽ ഒത്തിരി സന്തോഷം തോന്നിയിരുന്നില്ലേ?”