നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ]

Posted by

 

“ദേവാ…!”

 

തൊട്ടടുത്ത് നിന്ന ആമിയും നിധിയും ഒരുമിച്ച് എന്റെ രണ്ടുകൈകളിലും പിടിച്ചു.

 

“എന്താ… എന്തുപറ്റി ദേവാ നിനക്ക്…?”

 

ആമി വെപ്രാളത്തോടെ ചോദിച്ചു. നിധിയുടെ മുഖത്തും അമ്പരപ്പായിരുന്നു. എന്റെ നെറ്റിയിൽ വലിയ വിയർപ്പുതുള്ളികൾ പൊടിയാൻ തുടങ്ങിയിരുന്നു.

 

പക്ഷേ, എന്റെ ഈ അവസ്ഥയോ അവരുടെ വെപ്രാളമോ അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല. ഒരു യന്ത്രം പോലെ അവൾ എന്റെ നേർക്ക് നടന്നടുത്തു. അവളുടെ ആ വലിയ കാന്തക്കണ്ണുകൾ എന്റെ മുഖത്ത് മാത്രമായിരുന്നു തറച്ചുനിന്നിരുന്നത്. അവൾ എന്റെ തൊട്ടുമുന്നിലെത്തി, എന്നെ തൊടാനായി അവളുടെ വെളുത്ത, നേർത്ത വിരലുകൾ നീട്ടി.

 

ആ നിമിഷം, എന്ത് അപകടമാണ് വരാൻ പോകുന്നതെന്നറിയാതെ നിധി പെട്ടെന്ന് എന്റെ മുന്നിലേക്ക് കയറി നിന്നു. എന്നെ തൊടാൻ വന്നവൾക്കും എനിക്കും ഇടയിൽ ഒരു വലിയ മതിൽ പോലെ, എന്നെ സംരക്ഷിക്കാനായി അവൾ നിലയുറപ്പിച്ചു.

 

എന്നേ തൊടാൻ അനുവദിക്കില്ല എന്ന വാശിയായിരുന്നു നിധിയുടെ കണ്ണുകളിൽ.

 

എന്നാൽ ആ പെണ്ണിന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു. യാതൊരു ആയാസവുമില്ലാതെ, വഴിയിൽ കിടക്കുന്ന ഒരു കരിയിലയെ കാറ്റ് തെറിപ്പിക്കും പോലെ, അവൾ തന്റെ ഇടതുകൈ കൊണ്ട് നിധിയുടെ തോളിൽ വെറുതെയൊന്ന് തട്ടിമാറ്റി. നിഷ്പ്രയാസം… ഒന്നു നിലവിളിക്കാൻ പോലും സമയം കിട്ടാതെ വലിയൊരു ശക്തിയുടെ ഇടിയേറ്റതുപോലെ നിധി വശത്തേക്ക് തെറിച്ചു വീണു.

 

ഇനി അവൾക്കും എനിക്കും ഇടയിൽ ആരുമില്ല.

Leave a Reply

Your email address will not be published. Required fields are marked *