ഭാര്യ ഭർത്താക്കന്മാർ 2 [P B]

Posted by

ഞാൻ: അവൾക്ക് മിലിയെ അറിയാമോ?

പ്രണവ്: ഇല്ല. ഞാൻ പറഞ്ഞിട്ടുമില്ല, പരിചയപ്പെടുത്തിയിട്ടുമില്ല.

ഞാൻ: ലക്ഷറി ഐറ്റംസ് എന്നുവെച്ചാൽ?  എന്തൊക്കെയാ അവൾക്ക് ഇഷ്ടം?

പ്രണവ്: ബാഗ്, പെർഫ്യൂം, മേക്കപ്പ്, ഡ്രെസ്സ്, കാറ്‌… എല്ലാം പെടും.

ഞാൻ: അവൾക്ക് ഇഷ്ടപ്പെട്ട പെർഫ്യൂം ഏതാ?

പ്രണവ്: പേരൊന്നും എനിക്ക് ഓർമ്മയില്ല. അല്ലേൽ തന്നെ എല്ലാത്തിനും വായിൽ കൊള്ളാത്ത പേരാ. വിലപിടിപ്പുള്ള ഏത് പെർഫ്യൂം ആണെങ്കിലും അവൾക്ക് താല്പര്യമാ.

ഞാൻ: അവൾക്ക് ഇഷ്ടമുള്ള എന്തിന്റെയെങ്കിലും പേര് നിനക്കറിയാമോ?

പ്രണവ്: അങ്ങനെ ചോദിച്ചാൽ. കാറ്‌. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട കാർ ലാമ്പോർഗിനിയാ എന്ന് അറിയാം. അതും മണ്ടയില്ലാത്തത്ത് വേണം.

ഞാൻ: മണ്ടയില്ലാത്തതോ?

പ്രണവ്: ആ, കൺവെർട്ടബിള്, റോഡ്സ്റ്റർ മോഡൽ.

ഞാൻ: ഓ അങ്ങനെ. ഞാൻ വിചാരിച്ചു മണ്ട പോയ തെങ്ങ് പോലെ, മണ്ടയില്ലാത്ത കാർ എന്തുവാ എന്ന്.

പ്രണവ്: ഹം.. . മണ്ട പോയ മണ്ടൻ അവളെ കെട്ടിയ ഞാനാ അളിയാ.
വേറെ എന്തുവാ അറിയേണ്ടത് ചോദിച്ചോ.

ഞാൻ: അവടെ ക്യാരക്ടർ എങ്ങനാ? മിലിയെ പോലെ ആണോ?

പ്രണവ്: ഏയ്, നേരെ ഓപ്പോസിറ്റാ. ആവശ്യം ഒണ്ടെൽ പോലും കള്ളം പറയത്തില്ല. തുറന്നടിച്ച പോലെ മുഖത്ത് നോക്കി പറയും. ആരേം വെറുപ്പിക്കാൻ ഒരു മടിയുമില്ല. പൊങ്ങച്ചം പറയത്തില്ല കാണിക്കതെ ഉള്ളൂ.

ഞാൻ: കൊള്ളാമെല്ലോ കക്ഷി.

പ്രണവ്: അതാ ഞാനും ആദ്യം വിചാരിച്ചെ.

ഞാൻ: അവൾ ഒറ്റ മോൾ അല്ലേ? അല്ല, നിനക്ക് സിബ്ലിംഗ്സ് ഉണ്ടോ.

പ്രണവ്: അവൾ ഒറ്റ മോളാ. എനിക്ക് ഒരു അനിയൻ ഉണ്ട്. അവൻ പഠിച്ചുവാ എന്ന് പറഞ്ഞ് നടക്കുന്നു, ആർക്കറിയാം. ഞങ്ങൾ തമ്മിൽ അത്ര ക്ലോസ് അല്ല. വീട്ടുകാർക്ക് അവനെയായിരുന്നു താല്പര്യം അവനെപ്പോഴും വീട്ടിലും, ഞാൻ എപ്പോഴും ബോർഡിങ്ങിലും, ഹോസ്റ്റലിലും.

Leave a Reply

Your email address will not be published. Required fields are marked *