ഭാര്യ ഭർത്താക്കന്മാർ 2 [P B]

Posted by

പ്രണവ്: അല്ല. എനിക്ക് നിങ്ങടെ അടുത്ത് നിന്ന് ഒന്നും ഒളിക്കാൻ ഇല്ല ബ്റോ. നിങ്ങൾ  അതൊക്കെ കാണുന്നതെല്ലോ, വായിക്കുന്നതിലോ എനിക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ അത് വെച്ച് എന്നെ ജഡ്ജ് ചെയ്യരുത്. അതൊക്കെ അന്നത്തെ സാഹചര്യത്തിൽ ചെയ്തതാ, പിന്നെ ആ സമയത്ത് ഉള്ള
മാനസികാവസ്ഥയിൽ കുത്തി കുറിച്ചിട്ട കാര്യങ്ങളും.
ഞാൻ വെബ്സൈറ്റും, യൂസർ നെയിംമും, പാസ്സ്‌വേർഡും അയക്കുവാ. കേറുന്ന മുമ്പേ എന്നോട് ഒന്ന് പറയണം. അതിൽ ലോഗിൻ ചെയ്യാൻ ഒറ്റിപി വേണം.
അല്ലേൽ വേണ്ട, ഇപ്പൊത്തന്നെ ലോഗിൻ ചെയ്തോ ഞാൻ ഒറ്റിപി പറയാം.

ഞാൻ: ഡാ, are you sure?

പ്രണവ്: ആ മച്ചാനെ.

ഞാൻ: ശെരി, ഒരു മിനിറ്റ് താ ഞാൻ ലാപ്ടോപ്പ് എടുക്കട്ട്‌.

പ്രണവ്: അളിയാ, അതൊന്നും പുറത്ത് പോവാതെ സൂക്ഷിച്ചോണേ.

ഞാൻ: എന്റെ കയ്യിൽ നിന്ന് എന്തായാലും പുറത്ത് പോകത്തില്ല, നീ പേടിക്കണ്ട.

പ്രണവ്: നിങ്ങളതൊക്കെ വായിക്കുമ്പോ, എനിക്ക് നിങ്ങളോട് ഭയങ്കര ദേഷ്യം ഉള്ളതുപോലെ തോന്നും, പക്ഷേ അതൊക്കെ പണ്ടത്തെ കാര്യങ്ങളാ.
അതിന്റെ കാരണം, ഞാൻ എപ്പോഴും നിങ്ങടെ നിഴലിലാണ് ജീവിച്ചുകൊണ്ടിരുന്നത്, മിലിയുടെ കണ്ണിൽ നിങ്ങൾ എപ്പോഴും മുമ്പിൽ ആയിരുന്നു, എന്നെ നിങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ എപ്പോഴും
പിന്നിലും.
അവൾ മിക്കപ്പോഴും എന്നെ നിങ്ങളെ വെച്ച് കമ്പയർ ചെയ്യുകയും ചെയ്യും. എന്റെ  ആ ഇമോഷൻസ് ഒക്കെ ഞാൻ എഴുതിയിട്ടിട്ടുള്ളതിനകത്തും കാണും.

ഞാൻ: എടാ, ഞാൻ നിന്നെ ഒരിക്കലും കുറ്റം പറയത്തില്ല. കാരണം ഞാൻ അവളെ ഇന്നും ഇന്നലെയും കണ്ട് തുടങ്ങിയതല്ല. അവൾക്ക് ആൾക്കാരെ ഇമോഷണലി മാനിപ്പുലേറ്റ്  ചെയ്യാൻ നന്നായിട്ട് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *