ശാരദ ടീച്ചർ 2 [Dr. Wanderlust]

Posted by

“ശരിടാ,” വിനു പതുക്കെ പറഞ്ഞു.

ബൈക്കുകൾ ഗേറ്റ് കടന്നു പോകുന്നത് വരെ ശാരദ ഉമ്മറത്ത് തന്നെ നിന്നു.

 

അവർ പോയിക്കഴിഞ്ഞപ്പോൾ വീടാകെ പെട്ടെന്ന് നിശബ്ദമായതുപോലെ അവർക്ക് തോന്നി. എന്നാൽ ഒരു നിഗൂഢമായ വികാരം,എന്തോ ഒന്ന്‌ അവളിൽ അസ്വസ്ഥതയുണ്ടാക്കി.ഇത്രയും നേരം ഉണ്ടായിരുന്ന ആ ബഹളവും കുട്ടികളുടെ ചിരിയുമൊക്കെ മാറിയപ്പോൾ ഒരു വല്ലാത്ത ശൂന്യത.

 

വിനുവിന്റെ ഉള്ളിലെ പേടി അവനെ തളർത്തുന്നുണ്ടായിരുന്നു. അജിത്തും കൂട്ടരും പോയിക്കഴിഞ്ഞപ്പോൾ ഹാളിൽ വീണ്ടും ആ പഴയ നിശബ്ദത തിരിച്ചുവന്നു. പക്ഷേ, അതൊരു സമാധാനത്തിന്റെ നിശബ്ദതയായിരുന്നില്ല.

 

വിനുവിന് തന്റെ ഉള്ളിലെ രഹസ്യങ്ങളും അജിത്ത് നൽകിയ ഫോണും ഒക്കെ വലിയൊരു ഭാരമായി തോന്നി. അവൻ പതുക്കെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു.

 

​ശാരദ ടീച്ചർ സോഫയിൽ ഇരിക്കുകയായിരുന്നു. ആകെ തളർന്ന വേഷം. സാരിയുടെ തലപ്പുകൊണ്ട് അവർ വീണ്ടും വീണ്ടും മുഖം തുടച്ചു. അവരുടെ ഗൗരവമുള്ള മുഖത്തേക്ക് നോക്കാൻ വിനുവിന് പേടിയായിരുന്നു.

 

​”വിനു… ഇങ്ങോട്ട് വന്നേ,” ടീച്ചറുടെ ശബ്ദത്തിൽ ആ പഴയ കടുപ്പമുണ്ടായിരുന്നു.

 

​വിനു പേടിയോടെ അമ്മയുടെ അരികിൽ ചെന്ന് നിന്നു.

 

അവൻ തല ഉയർത്തി നോക്കിയതേയില്ല.

​”എന്താ അമ്മേ?” അവൻ വിക്കി വിക്കി ചോദിച്ചു.

 

​”നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതല്ലേ ആ അജിത്തിനെയും സംഘത്തെയും വീട്ടിൽ കയറ്റരുതെന്ന്? ഇന്ന് അവർ ഇവിടെ കാട്ടിക്കൂട്ടിയത് കണ്ടില്ലേ? എനിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു. അവർക്ക് പഠിക്കാനൊന്നുമല്ല താല്പര്യം എന്ന് എനിക്ക് മനസ്സിലായി,” ശാരദ കടുപ്പത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *