വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോൾ വെയിലിന്റെ ചൂട് പതുക്കെ കുറഞ്ഞു തുടങ്ങിയിരുന്നു. ജനലിലൂടെ വരുന്ന കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു.
വിനുവിന്റെ മുറിയിൽ പുസ്തകങ്ങൾ അടുക്കി വെക്കുന്ന ശബ്ദം കേട്ടപ്പോൾ ശാരദ ടീച്ചർ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു. ചായ കുടിച്ച പാത്രങ്ങൾ കഴുകി വെച്ച് അവർ മുടി ഒന്ന് ഒതുക്കിക്കെട്ടി, സാരിയുടെ തലപ്പ് കൃത്യമായി തോളിൽ പിൻ ചെയ്തു വെച്ചു.
“തീർന്നോടാ?” ശാരദ എല്ലാവരോടുമായി ചോദിച്ചു.
“ഉം… ഇന്നത്തെ ഭാഗങ്ങൾ ഏകദേശം കഴിഞ്ഞു ടീച്ചറേ. ബാക്കി നാളെ നോക്കാം എന്ന് കരുതി,” അജിത്താണ് മറുപടി നൽകിയത്. അവൻ തന്റെ ബാഗ് തോളിലിട്ട് ഹാളിലേക്ക് വന്നു. ബാക്കിയുള്ള മൂന്നുപേരും അവന്റെ പിന്നാലെ ഇറങ്ങി.
രാഹുലും നിതിനും സച്ചിനും ടീച്ചറെ നോക്കി ഒന്ന് പുഞ്ചിരിച്ചു. നേരത്തെ ഉണ്ടായിരുന്ന ആ വല്ലാത്തൊരു സംസാരമോ നോട്ടമോ ഇപ്പോൾ അവരുടെ മുഖത്തില്ലായിരുന്നു. വളരെ സാധാരണക്കാരായ കുട്ടികളെപ്പോലെ അവർ പെരുമാറി.
“ശരി ടീച്ചറേ, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. ചായക്കും പലഹാരത്തിനും ഒക്കെ താങ്ക്സ് കേട്ടോ. നല്ല രുചിയായിരുന്നു,” സച്ചിൻ പറഞ്ഞു.
“അതിനെന്താടാ. നിങ്ങൾ പഠിക്കാൻ താല്പര്യം കാണിച്ചാൽ എനിക്ക് സന്തോഷമേയുള്ളൂ,” ശാരദ അവരെ വാതിൽക്കൽ വരെ ചെന്ന് യാത്രയാക്കി.
മുറ്റത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ നിതിൻ വിനുവിന്റെ തോളിൽ തട്ടി. “നാളെ കാണാംടാ. ഇന്ന് ശരിക്കും വർക്ക് ഔട്ട് ആയി.