അൽവിഷ് ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു.
പക്ഷെ മാത്യുവിന് അയാളുടെ ഉത്തരം ഒട്ടും ബോധിച്ചില്ല.
അൽവിഷിന്റെ കണ്ണുകളിലെ ഭയം മറ്റൊരു സത്യമാണ് വിളിച്ചുപറയുന്നത്.
മാത്യു തന്റെ ഫോൺ പുറത്തെടുത്തു. എന്നിട്ട് സാമിന്റെ ഫോട്ടോ സ്ക്രീനിൽ തെളിച്ചു അൽവിഷിനു നേരെ നീട്ടി.
ഫോട്ടോ കണ്ടതും അൽവിഷ് ആകെ തകർന്നുപോയി. അയാളുടെ കയ്യിലിരുന്ന ഗ്ലാസ് താഴെ വീഴാൻ പോയി.
”മാത്യു… ഇത്.. ഇയാൾ.. സാം.. നിനക്കെങ്ങനെ.. അറിയാം…?”
അയാൾ വിക്കി വിക്കി ചോദിച്ചു. അയാളുടെ മുഖം വിളറി വെളുത്തു.
”അൽവിഷ്.. എന്താ സംഭവിച്ചത്..?!
ഇത്രയും നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന താൻ എന്താ ഇങ്ങനെ..?!
എവിടെ.. ഈ വീട്ടിൽ ആരും ഇല്ലേ..?!!
തന്റെ ഭാര്യ എവിടെ..?!!”
മാത്യുവിന്റെ ശബ്ദം ഉയർന്നു. അയാൾ അല്പം ചൂടായിത്തന്നെ തുടർന്നു.
“എന്താടാ നിനക്ക് പറ്റിയത്? എല്ലാം ഒന്ന് തുറന്നു പറ!”
അൽവിഷ് തന്റെ ദയനീയാവസ്ഥയ്ക്ക് പിന്നിലെ ആ വലിയ സത്യം വെളിപ്പെടുത്താൻ തുടങ്ങുകയായിരുന്നു. ആ വലിയ വീടിന്റെ നിശബ്ദതയിൽ അയാളുടെ വിറയ്ക്കുന്ന ശബ്ദം മാത്രം മുഴങ്ങിക്കേട്ടു…
അൽവിഷ് സോഫയിലേക്ക് തളർന്നിരുന്നു. അയാളുടെ തൊണ്ടയിടറി.
“മാത്യു.. ഞാൻ… പറയാം……അത്…………… അത്….പിന്നെ………………………..!!”
(തുടരും…
എന്ന് എഴുതാൻ അതിയായ ആഗ്രഹം ഉണ്ട് എങ്കിലും പറയട്ടെ,