“എന്തെടാ എന്ത് പറ്റി, അടുത്ത വള്ളി പിടിച്ചോ ”
“ഏയ് നീയും ചിഞ്ചുവും കൂടി പെട്ടന്ന് വാ നമ്മുക്ക് ഒരിടം വരെ അത്യാവശ്യമായി പോകണം”
അവൻ എന്നോടും ചിഞ്ചുവിനോടും പറഞ്ഞു.
“അപ്പൊ എന്റെ പ്രോഗ്രാമോ ”
“നമ്മുക്ക് പെട്ടന്ന് വരാം നിങ്ങള് വേഗം വാ എന്റെ കാറിൽ പോകാം ”
അവന്റെ മുഖം കണ്ടിട്ട് എന്തോ എനിക്ക് പന്തികേട് തോന്നി. എന്നാലും ഞാൻ മറിച്ചൊന്നും ചോദിച്ചിക്കാൻ നിന്നില്ല. ഞാനും ചിഞ്ചുവും അവന്റെ കൂടെ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു.
കാർ അവൻ സിറ്റി ഹോസ്പിറ്റൽ റോഡിലേക്ക് കയറ്റി. എനിക്ക് പതിയെ ടെൻഷൻ വരാൻ തുടങ്ങി. അഭിയാണെങ്കിൽ കാറിൽ കയറിയത് മുതൽ ഒന്നും സംസാരിക്കുന്നതും ഇല്ല.
അവൻ കാർ ഹോസ്പിറ്റൽ പാർക്കിങ്ങിൽ നിർത്തി എന്നെയും ചിഞ്ചുവിനെയും കൂട്ടി ICU ലക്ഷ്യമാക്കി നടന്നു.
“എന്താടാ എന്താ പറ്റിയെ പറയടാ ”
“എന്താ അഭിയേട്ട, ഒന്ന് പറ ”
ഞാനും ചിഞ്ചുവും മാറിമാറി ചോദിച്ചിട്ടും അഭി ഒന്നും പറഞ്ഞില്ല.
ICU മുന്നിൽ എത്തിയപ്പോഴേക്കും കണ്ടു എന്റെ കൂടെ വർക്ക് ചെയ്യുന്ന ഡോ.കിരണും മറ്റു നേഴ്സ് മാരും കൂടി രണ്ട് സ്ട്രക്ചർ ട്രോളിയിൽ വെള്ള പുതപ്പിച്ച രണ്ട് ശരീരങ്ങൾ പുറത്തേക്ക് കൊണ്ടുവരുന്നത് . മുഖം വ്യക്തമായതോടെ എനിക്കും ചിഞ്ചുവിനും പിടിച്ചു നിൽക്കാൻ ആയില്ല ഒരു പൊട്ടി കരച്ചിലോടെ ഞങ്ങൾ അവരെ കെട്ടിപിടിച്ചു കരഞ്ഞു.
അപ്പോഴേക്കും എന്റെ മറ്റു രണ്ട് കൂട്ടുകാരും എത്തി.
അഭിയും വിവേകും കൂടെ ഞങ്ങളെ മാറ്റി നിർത്തി കൊണ്ട് ചേർത്ത് പിടിച്ചു.