കഴിഞ്ഞ പ്രോഗ്രാമിന് ഞാൻ ഹോസ്പിറ്റലിൽ ഇന്ന് എത്താൻ വൈകിയതിന് ഇവള് കാണിച്ചു കൂട്ടിയ ഷോ എന്റമ്മോ നാഗവല്ലി ആണെന്നാ വിചാരം. ലാസ്റ്റ് ഒരു ഡയറി മിൽക്ക് ഒതുക്കേണ്ടി വന്നു എനിക്ക് ആ കേസ് 😼.
രാവിലെ തന്നെ അച്ഛനും അമ്മയും ഞാൻ അവർക്ക് വേണ്ടി വാങ്ങി കൊടുത്ത മാരുതി സ്വിഫ്റ്റ് dzire ൽ യാത്ര പറഞ്ഞു ഇറങ്ങി.
“കണ്ണാ അപ്പവും മുട്ടക്കറിയും കിച്ചണിൽ ഉണ്ട്, രണ്ടുപേരും തല്ല് കൂടാതെ എടുത്ത് കഴിച്ചോണം കേട്ടോ.”
അമ്മ ഞങ്ങളോടായി പറഞ്ഞു. ഞാനും ചിഞ്ചുവും ഭയങ്കര ഒത്തൊരുമയാ അതാ അമ്മ അങ്ങനെ പറഞ്ഞെ 😁.
“ഇന്ന് എന്താണ് പ്രത്യേകിച്ച് ഒരു സ്പെഷ്യലായിട്ട് ഒക്കെ, അല്ലെങ്കിൽ എപ്പോഴും ഒരു ഉണക്ക പുട്ടും കടലക്കറിയും ”
ചിഞ്ചു ഒരു കളിയായി അത് പറഞ്ഞപ്പോ അമ്മയും അച്ഛനും പരസ്പരം നോക്കി പുഞ്ചിരിയും തന്ന് കൈവീശി താറ്റയും തന്നിട്ട് പോയതാണ്. ആ നിമിഷം അറിയില്ലായിരുന്നു അവർ ഞങ്ങൾക്ക് രണ്ടാൾക്കും നൽകിയ അവസാന യാത്ര പറച്ചിലാണെന്ന്………………………..!
ഞാനും ചിഞ്ചുവും ഭക്ഷണവും കഴിച്ചു, അമ്പലത്തിലേക്ക് പുറപ്പെട്ടു. അവിടെ എത്തി ഒന്ന് തൊഴുതു ഇറങ്ങിഎപ്പോഴാണ്, എന്റെ ചങ്ക് കൂട്ടുകാരനായ അഭി വരുന്നത്.
“നീ എവിടെപ്പോയി പെറ്റ് കിടക്കുവാരുന്നാടാ, നേരെത്തെ വരാമെന്ന് പറഞ്ഞിട്ട് ”
ഞാൻ അവനോടായി പറഞ്ഞു. സാധാരണ ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞാൽ തിരിച്ചു ഒരു തെറിയെങ്കിലും പറയുന്നവനാണ് ഇപ്പൊ എന്റെ മുഖത്തോട്ട് തന്നെ നോക്കി നിൽക്കുന്നത്.