കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]

Posted by

വാതിൽ തുറന്ന ഏലിയാമ്മ കാണുന്നത് പടംകളി കാണാൻ പോയ ഞാൻ ഒരു കുഞ്ഞും തള്ളയുമായി മുറ്റത്ത് നിൽക്കുന്നതാണ്!!

“റെയിൽവേട്രാക്കിൽ നിന്ന് കിട്ടിയതാ… അതാണ്‌ ഡബിൾ ട്രാക്ക് ആയതിന്റെ ഗുണം! ഇവൾക്ക് ട്രാക്ക് മാറിപ്പോയി…”

ഈ പാതിരാത്രി ഞാൻ ആണ് ചെന്നത് എന്ന ഉറപ്പിൽ ഒരു റോസ് ബ്രെയിസറും ക്രീം പാവാടയും മാത്രം ഉടുത്ത് വന്നു വാതിൽ തുറന്നിട്ട്‌ വായും പൊളിച്ചു നിന്ന സി ഐ ഞാൻ പറഞ്ഞത് കേട്ടിട്ട് ഇനി ഒന്നും അറിയേണ്ട എന്ന മട്ടിൽ എന്നോട് കുഞ്ഞിനെ വാങ്ങി അവളെ അകത്തേക്ക് വിളിച്ചു….

“ഏലിയാമ്മച്ചീടെ മുത്തേ…..”

നീട്ടി പിടിച്ചു കുഞ്ഞിന്റെ മുഖത്തൊട്ട് നോക്കി ഏലിയാമ്മ വിളിച്ചപ്പോൾ ഉറക്കത്തിൽ അവളൊന്നു പുഞ്ചിരിച്ചു…

ഉറങ്ങുന്ന കുഞ്ഞിനെ കൊണ്ടുപോയി കട്ടിലിൽ കിടത്തി നന്നായി പുതപ്പിച്ച ശേഷം ഒരു നൈറ്റിയും എടുത്തിട്ട ഏലിയാമ്മ അവളോട് ചോദിച്ചു….

“കുഞ്ഞ് സുഖമായി ഉറങ്ങട്ടെ ആട്ടെ മോടെ പേരെന്താ…?”

“അപർണ്ണ”

“ഇപ്പോൾ ഒന്നും ആലോചിക്കേണ്ട… അതാ ബാത്ത്റൂം മോളൊന്നു പോയി മേലു കഴുക്… എന്റെ നൈറ്റി നിനക്കവിടെ ഒപ്പിക്കാനാ എന്റെ മോളു ഷെറിന്റെ നൈറ്റ്‌ ഡ്രസ്സ്‌ ഇവിടെ കാണും അൽപ്പം ഇറുക്കം ആയിരിക്കും എന്നാലും സാരമില്ല അതിട്ടോ….”

“വേണ്ട മാഡം… ഞാനിവിടിരുന്നിട്ട് ഞങ്ങൾ രാവിലെ തന്നെ പൊക്കോളാം”

ഏലിയാമ്മ ഇത് പറഞ്ഞപ്പോൾ അപർണ്ണ വിങ്ങിപ്പൊട്ടി…

“അതൊക്കെ നമുക്ക് രാവിലെ തീരുമാനിക്കാം നീയിപ്പോൾ ഞാൻ പറഞ്ഞത് ചെയ്യ്….”

ഏലിയാമ്മ പെട്ടന്ന് സർക്കിൾ ഇൻസ്‌പെക്ടർ ഏലിയാമ്മ ആയി… സ്വരം കടുപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *