നീരജ്: “എനിക്ക് അഡ്മിഷൻ കിട്ടാത്തതിന്റെ വിഷമം നിനക്കറിയില്ല. നീ അവിടെ എത്തുമ്പോൾ എന്നെക്കാൾ സ്മാർട്ട് ആയവരെ കാണും. പക്ഷേ ഓർക്കണം, നിനക്ക് വേണ്ടി ഞാൻ എത്രമാത്രം വെയിറ്റ് ചെയ്യുന്നുണ്ടെന്ന്.”
ആദിത്യ ഇതൊക്കെ കേട്ട് ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു. ‘MITഅസ്പിരന്റ്’ ആണ് പോലും….
ഈ മൈൻഡ് സെറ്റ് വെച്ച് ഇവൻ എങ്ങനെയാണ് ഇവിടെ സർവൈവ് ചെയ്യാൻ പോകുന്നത്….
അവൾ ഫോൺ കട്ട് ചെയ്തു. അവളുടെ മുഖത്ത് ഒരുതരം മടുപ്പ് പടർന്നിരുന്നു. അവൾ വീണ്ടും ജനാലയ്ക്ക് പുറത്തേക്ക് നോക്കി.
ആദിത്യ: (പതുക്കെ, അവളുടെ മുഖത്തേക്ക് നോക്കാതെ) “ചില ബന്ധങ്ങൾ അൽഗോരിതം പോലെയാണ്. കൃത്യമായ ഇൻപുട്ട് കൊടുത്താലും ഔട്ട്പുട്ട് എപ്പോഴും എറർ കാണിച്ചുകൊണ്ടേയിരിക്കും.”
അവൾ ഒന്ന് ഞെട്ടിക്കൊണ്ട് അവനെ നോക്കി. ആദിത്യ തന്റെ ലാപ്ടോപ്പിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്, ഒരു ഭാവമാറ്റവുമില്ലാതെ.
”എന്താ പറഞ്ഞത്?”
ആദിത്യ: “ഒന്നുമില്ല… വെറുതെ ഒരു കോഡ് റിവ്യൂ ചെയ്തപ്പോൾ പറഞ്ഞതാ. മുംബൈ എത്തുമ്പോൾ ഇതൊക്കെ മാറി കിട്ടും. അവിടെ ആരും ആരുടെയും നിഴലല്ല.”
അവളുടെ ഉള്ളിലെ ആശങ്കകൾ ആ അപരിചിതൻ തിരിച്ചറിഞ്ഞോ എന്ന് ആ പെൺകുട്ടി സംശയിച്ചു. നീരജിന്റെ വിളിയോടെ തുടങ്ങിയ ആ അസ്വസ്ഥത ആദിത്യയുടെ ഒരൊറ്റ വാക്കിൽ എവിടെയോ മാഞ്ഞുപോയി.
രാത്രി പത്തരയായി. ട്രെയിൻ ഷൊർണൂർ വിട്ട് വടക്കൻ മലബാറിന്റെ ഇരുട്ടിലൂടെ കുതിച്ചു പായുകയാണ്. കൂപ്പയിലെ വെളിച്ചത്തിൽ രണ്ടുപേരും ഭക്ഷണപ്പൊതികൾ തുറന്നു.
ആദിത്യയുടെ മുന്നിൽ എറണാകുളത്തെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ സ്പെഷ്യൽ മലബാർ ചിക്കൻ കറിയും പൊറോട്ടയുമായിരുന്നു. അതിന്റെ എരിവുള്ള മണം കൂപ്പയിലാകെ പടർന്നു. നേരെ വിപരീതമായി, ശിവാനി തന്റെ ബാഗിൽ നിന്ന് സ്റ്റീൽ പാത്രം പുറത്തെടുത്തു. അമ്മ ജാനകി കൊടുത്തുവിട്ട മൃദുവായ പാലക്കാടൻ ഇഡ്ഡലിയും കട്ടിക്കായം ചേർത്ത സാമ്പാറും.