സിൽക്ക് സാരി 8 [Amal Srk]

Posted by

 

” അപ്പൊ എന്റെ കഞ്ചാവിന്റെ ഇഷ്യൂ ഇവിടെ വരെ സ്‌പ്രെഡ്‌ ആയല്ലേ..? ” ഷിജു അൽപ്പം നിരാശയോടെ ചോദിച്ചു.

 

” അതൊക്കെ അങ്ങാടിപ്പാട്ടല്ലേ.. ” വാസു ചിരിച്ചുകൊണ്ട് പറഞ്ഞു.

 

” നീ സത്യം പറ എന്താ അവിടെ പരിപാടി..? ” രാഘവൻ വീണ്ടും ചോദിച്ചു.

 

” ഞാൻ പറഞ്ഞല്ലോ.. അതിൽ കൂടുതൽ ഒന്നും ഇല്ല. ”

 

” എന്നാലും എനിക്കിത് അങ്ങട് വിശ്വാസം വരണില്ല. ഞങ്ങള് ബന്ധുക്കളായോണ്ട് പറയുവാ.. നിന്നെപ്പോലുള്ള അലമ്പ് കേസുകളെയൊന്നും അവര് അടുപ്പിക്കാത്തതാണ്. ഞാൻ അതിന് ഉദാഹരണം. ”

 

” അതൊക്കെ പണ്ടല്ലേ.. ഇപ്പൊ മാറി. ”

 

” എന്നാലും എനിക്കത് വിശ്വാസം വരണില്ല.. ”

 

” നിങ്ങള് വേണേൽ വിശ്വസിച്ചാൽ മതി രാഘവേട്ടാ.. ഞാൻ പോണു.. നിങ്ങളോട് കത്തിയടിച്ചു നിന്നാൽ ലേറ്റ് ആകും.. ” അതും പറഞ്ഞ് ഷിജു അവിടെ നിന്ന് ഇറങ്ങി.

 

ഇപ്പൊഴും രാഘവനും, വാസുക്കും അവൻ പറഞ്ഞത് പൂർണ്ണമായി വിശ്വാസം വന്നിട്ടില്ല.

 

ക്ലാസ്സിൽ.

 

” ഇപ്പൊ കുറച്ചു ദിവസായി നിന്നെ ഞങ്ങള് ശ്രദ്ധിക്കുന്നു. എപ്പഴും, എപ്പഴും ലീവ്.. എന്തെങ്കിലും പരിപാടിക്ക് വിളിച്ചാ വരത്തുമില്ല. എന്ത് പറ്റിയെടാ നിനക്ക്..? ” സിനാൻ ഷിജുവോട് ചോദിച്ചു. മനുവും,രാഹുലും,ജോണിയും,വിഷ്ണുവും ഇതേ കാര്യം തന്നെ അവനോട് ആവർത്തിച്ചു.

 

” നിങ്ങള് കരുതും പോലെ എനിക്ക് വേറെ പരിപാടിയൊന്നും ഇല്ല. വീട്ടിലെ ചെറിയ പ്രശ്നങ്ങൾ.. ” ഷിജു വായയിൽ തോന്നിയ കള്ളം തട്ടിവിട്ടു.

 

” ഇപ്പൊ എന്ത് പ്രശ്നം..? ” മനു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *