ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

Posted by

 

വാത്സല്യത്തോടെ അവർ മകളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു.

 

 

എന്നാൽ പുറമെ കണ്ണടച്ച് ഉറക്കം നടിച്ചു കിടക്കുകയായിരുന്നെങ്കിലും, അനുവിന്റെ ഉള്ളിൽ ഒരു കൊടുങ്കാറ്റ് വീശുകയായിരുന്നു.

 

അമ്മ ചോദിച്ച ആ ചോദ്യത്തിനുള്ള ഉത്തരം അവളുടെ മനസ്സ് പരതാൻ തുടങ്ങി. ശരിക്കും തനിക്ക് അവനെ ഇഷ്ടമാണോ? തന്നെക്കാൾ പ്രായത്തിന് ഇളയതായ, ഒരു അനിയനെപ്പോലെ കാണേണ്ടവനെ തനിക്ക് പ്രണയിക്കാൻ കഴിയുമോ?

 

പക്ഷേ എത്രയൊക്കെ ചിന്തിച്ചിട്ടും അവന്റെ ചോരയുടെ ആ ഗന്ധം, അവന്റെ ആ നിഷ്കളങ്കമായ പുഞ്ചിരി… അതൊന്നും അവൾക്ക് ഒഴിവാക്കാൻ കഴിയുന്നില്ല. ഈ വിവാഹാലോചനയും പ്രശ്നങ്ങളും എല്ലാം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ വേണ്ടി അന്ന് അവനെ കാണണം എന്ന് പറഞ്ഞപ്പോഴും, അവൻ കാട്ടിക്കൂട്ടിയ നാടകങ്ങൾ കണ്ടിട്ട് തനിക്ക് ദേഷ്യം വന്നില്ലല്ലോ എന്ന് അവൾ ഓർത്തു. സാധാരണ ഗതിയിൽ അങ്ങനെ ആരെങ്കിലും തന്നോട് പെരുമാറിയാൽ അനു ചൈതന്യ ആരാണെന്ന് അവർ ശരിക്കും അറിഞ്ഞേനേ…

പക്ഷേ അന്ന് അവനോട് തനിക്ക് യാതൊരു ദേഷ്യവും തോന്നിയില്ല!

പോരാത്തതിന്, അവന്റെ സമ്മതം പോലുമില്ലാതെ താൻ അവന്റെ ചോര കുടിക്കുകയും ചെയ്തിരിക്കുന്നു!

 

ഓർക്കുന്തോറും അനുവിന് വല്ലാത്തൊരു ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി.

 

“ആരാണ് ശരിക്കും എനിക്ക് അഭിമന്യു?”

 

അവൾ മനസ്സിൽ സ്വയം ചോദിച്ചു.

 

“ലോകത്ത് ആരോടും കൂട്ടുകൂടാത്ത പെട്ടെന്ന് ദേഷ്യം മാത്രം തോന്നുന്ന എനിക്ക്, എന്തുകൊണ്ടാണ് അവനോട് മാത്രം അതിന് കഴിയാത്തത്? അവനെ കാണുമ്പോൾ, അവന്റെ ആ മണം അടിക്കുമ്പോൾ എന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്?”

Leave a Reply

Your email address will not be published. Required fields are marked *