ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

Posted by

 

“എന്തിനാ നീ ഇപ്പോൾ കരയുന്നത്?”

 

ഞാൻ ചോദിച്ചു.

 

അവൾ മറുപടിയൊന്നും പറഞ്ഞില്ല. പകരം എന്നെ ഒന്നുകൂടി വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു. ആ നെഞ്ചിലെ ചൂടിലേക്ക് ഞാൻ കൂടുതൽ ഒട്ടിച്ചേർന്നു കിടന്നു. എന്തിനാണ് അവൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് കരയുന്നത് എന്നതിന് എനിക്ക് ഇന്നും ഉത്തരമില്ല. പക്ഷേ എനിക്കൊരു കാര്യമറിയാം എല്ലാവരുടെയും ഉള്ളിന്റയുള്ളിൽ എന്തോ ഒരുപേടിയുണ്ട് അത് ചിലപ്പോൾ എന്നെക്കുറിച്ചായിരിക്കണം,എന്റെ പേടിയേ കുറിച്ചായിരിക്കണം

 

ഞാൻ എന്റെ കൈകൾ കൊണ്ട് ചേച്ചിയെ മുറുക്കി കെട്ടിപ്പിടിച്ചു. മുഖം അവളുടെ കഴുത്തിടുക്കിലേക്ക് ഒളിപ്പിച്ചു. എന്റെ ആ കിടപ്പ് കണ്ടപ്പോൾ അവളുടെ കരച്ചിലിന്റെ വേഗത കുറഞ്ഞു. അവൾ എന്റെ നെറ്റിയിൽ അമർത്തി ഉമ്മകൾ തന്നുക്കൊണ്ടിരിന്നു…

 

“എന്റെ വാവക്കുട്ടൻ…” അവൾ വിതുമ്പലോടെ മന്ത്രിച്ചു.

 

ഒരു അമ്മ തന്റെ കുഞ്ഞിനെ തലോടുന്നതുപോലെ അവൾ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു. ഏട്ടത്തി അപ്പുറത്തിരുന്ന് ഞങ്ങളെ നോക്കി കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. പുറത്തെ ലോകം എന്തുതന്നെയായാലും, ഈ മുറിക്കുള്ളിൽ, ഈ വീട്ടിനുള്ളിൽ ഞാൻ ഇന്നും അവരുടെ ആ പഴയ കുഞ്ഞനിയൻ തന്നെയാണ്…..

 

 

 

*******************

 

(ആ മുറിക്കുള്ളിൽ സ്നേഹത്തിന്റെ വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു.

 

ഗൗരി തന്റെ അനിയനെ നെഞ്ചോടു ചേർത്ത് കിടത്തിയിരിക്കുകയാണ്. അവളുടെ വിരലുകൾ അഭിമന്യുവിന്റെ മുടിയിഴകളിലൂടെ വല്ലാത്തൊരു വാത്സല്യത്തോടെ ഒഴുകി നടന്നു. ഗൗരിയുടെ മാറിലെ ചൂടുപറ്റി, ആ കൈകളുടെ തലോടലേറ്റ് അവൻ എപ്പോഴോ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *