ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

Posted by

എന്റെ പിന്നാലെ ചേച്ചിയും ഏട്ടത്തിയും വെച്ചുപിടിക്കുന്നത് എനിക്ക് കാണാതെ തന്നേ മനസ്സിലാവുന്നുണ്ടായിരുന്നു….

 

പടിവാതിൽ എത്തിയതും പിന്നെയൊരൊറ്റ ഓട്ടമായിരുന്നു ഉള്ളിലേക്ക്. ഉള്ളിലെത്തി ഡോർ അടക്കാൻ തുനിഞ്ഞതും

 

“ടപ്പേ…”

 

അവർ രണ്ടുപേരും കൂടി വാതിൽ തള്ളിത്തുറന്നു.

 

എന്റെ സകല ശക്തിയുമെടുത്ത് ഞാൻ തടയാൻ നോക്കിയെങ്കിലും, അവരുടെ ആവേശത്തിന് മുന്നിൽ ഞാൻ തോറ്റുപോയി.

 

അവർ എന്നെ തള്ളിമാറ്റി ഉള്ളിലേക്ക് ഇടിച്ചുകയറി.ഏട്ടത്തി എന്നെ പിടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടു. ചേച്ചി വേഗം വാതിൽ അടച്ച് കുറ്റിയിട്ടു.

 

കട്ടിലിൽ വീണ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും, രണ്ട് പേരും കൂടി എന്റെ രണ്ട് വശത്തും നിന്നും എന്നേ തിരിച്ച് കട്ടിലിലേക്ക് തന്നേ അമർത്തുകയായിരുന്നു….

 

റൂമിലെ ഫാൻ കറങ്ങുന്ന ശബ്ദം മാത്രം കേൾക്കാം….

 

ഞാൻ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുകയാണ്. രക്ഷപ്പെടാൻ ഇനി ഒരു വഴിയുമില്ല.

 

ചേച്ചി മെല്ലെ എന്റെ അടുത്തു വന്നിരുന്നു. മുഖത്തൊരു കള്ളച്ചിരി.

 

“വാവേ… നിന്റെ ചുണ്ടിന് എന്ത് പറ്റിയതാടാ? നല്ല ചോരപ്പാടുണ്ടല്ലോ…”

 

ചേച്ചിയുടെ ശബ്ദത്തിൽ അലിവാണോ അതോ കളിയാക്കലാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ടോൺ.

ഞാൻ വേഗം മുഖം വെട്ടിച്ചു.

 

“അത്… അത് വല്ല പ്രാണിയും കടിച്ചതാവും… അവിടെ നല്ല കൊതുകുണ്ടായിരുന്നു.”

 

ഞാൻ എങ്ങനെയൊക്കെയോ ഒരു കള്ളം പറഞ്‌ ഒപ്പിക്കാൻ നോക്കി.

 

പക്ഷേ, അത് ഏൽക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *