എന്ന് ചോദിച്ചുകൊണ്ട് ഏട്ടത്തി കൈ നീട്ടി.
ഞാനത് തടയാൻ നോക്കി. ” എനിക്ക് ജലദോഷം…” എന്നൊക്കെ പറയാൻ ശ്രമിച്ചു.
പക്ഷേ, എന്റെ ചെറുത്തുനിൽപ്പിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ചേച്ചി എന്റെ കൈ പിടിച്ചു വെച്ചു, ഏട്ടത്തി ഒറ്റ വലിക്ക് മാസ്ക് പൊട്ടിച്ചു കളഞ്ഞു!
😐
വീങ്ങിയിരിക്കുന്ന ചുണ്ട്… അതിൽ ഉണങ്ങിപ്പിടിച്ച ചോരപ്പാട്…
അത് കണ്ടതും രണ്ടുപേരും പരസ്പരം ഒന്ന് നോക്കി. ശേഷം എന്നെ മൊത്തത്തിൽ ഒന്ന് മണത്തു നോക്കി.
എന്റെ ഷർട്ടിലാകെ അനുവിന്റെ പെർഫ്യൂമിന്റെ മണമായിരുന്നു!
ഇപ്പോ ഏകദേശം എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാവും. പക്ഷേ, ആരും ഒന്നും മിണ്ടിയില്ല. കാറിനുള്ളിൽ ഭീകരമായ നിശബ്ദത…
ഞാൻ റിയർ വ്യൂ മിററിലേക്ക് നോക്കിയപ്പോൾ
അവിടെ, ഏട്ടൻ എന്നെ നോക്കി കള്ളച്ചിരി ചിരിക്കുന്നു! പുള്ളിക്കും കാര്യം പിടികിട്ടി.
ഏട്ടത്തിയും ചേച്ചിയും എന്റെ കൈ അനക്കാൻ പറ്റാത്ത വിധം രണ്ടു സൈഡിൽ നിന്നും വരിഞ്ഞു മുറുക്കി പിടിച്ചിട്ടുണ്ട്.
അവരുടെ മുഖത്ത്, “വീടെത്തട്ടെടാ മോനേ… നിനക്കുള്ളത് അവിടെ വെച്ചിട്ടുണ്ട്” എന്നൊരു ഭാവം.
അവർ വീടെത്താൻ കാത്ത് നിൽക്കുകയാണ്… എന്നെ വിചാരണ ചെയ്യാൻ!
******************
കുറച്ചു നേരത്തേ യാത്രക്കൊടുവിൽ
കാർ വീടിന്റെ മുറ്റത്ത് വന്നു നിന്നു.
ഒട്ടും സമയം കളഞ്ഞില്ല. ഞാൻ ചേച്ചിയേ തള്ളിമാറ്റി ഡോറും തുറന്ന് നേരെ പടിവാതിലിലേക്ക് നടന്നു.