പക്ഷേ, അവളുടെ മറുപടി വാക്കുകൾക്കൊണ്ടായിരുന്നില്ല എന്ന് മാത്രം
ഒരു മിന്നൽപിണർ പോലെ അവൾ എന്റെ മുഖത്തേക്ക് ചാഞ്ഞു.
ചുണ്ടുകൾ കൂട്ടിമുട്ടി!
എന്റെ കണ്ണ് തള്ളിപ്പോയി. ലോകം മുഴുവൻ നിശ്ചലമായ നിമിഷം….
ആദ്യത്തെ ചുംബനം!
ഒരു പൂവ് വിരിയുന്ന മൃദുലതയോടെ തുടങ്ങിയത്, പെട്ടെന്ന് തന്നെ മാറി. അനു എല്ലാം മറന്ന് എന്റെ ചുണ്ടുകളെ നുണയുകയാണ്. ആ നിമിഷം, ഭയമെല്ലാം മാറി വല്ലാത്തൊരു ലഹരി എന്നെ പൊതിഞ്ഞു.
അവളുടെ തുടുത്ത ആ ചുണ്ടുകൾക്ക് വല്ലാത്തൊരു മധുരമായിരുന്നു… ഒപ്പം, എന്റെ വായയിലേക്ക് പടർന്ന അവളുടെ ഉമിനീരിന് മുന്തിരി വീഞ്ഞിന്റെ ലഹരിയും.
അപരിചിതമായ ആ രുചി നാവിന്റെ തുമ്പിലൂടെ എന്റെ തൊണ്ടയിലേക്ക് ഇറങ്ങിയപ്പോൾ തലച്ചോറിലെ ഞരമ്പുകൾ വരെ വലിഞ്ഞു മുറുകുന്നതുപോലെ തോന്നി.
പക്ഷേ, സമയം കഴിയുംതോറും അവൾക്ക് വല്ലാത്തൊരു ആവേശമായിരുന്നു. ഒരു കാട്ടുമൃഗത്തെപ്പോലെ… വൈൽഡ് ആയി അവൾ എന്റെ ചുണ്ടുകളെ ആക്രമിച്ചു തുടങ്ങി.
വേദന!
എന്റെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു. ഉപ്പുകലർന്ന, ലോഹത്തിന്റെ രുചി വായിലേക്ക് പടർന്നു.
പക്ഷേ, അവൾ നിർത്തിയില്ല. അവളുടെ മധുരമുള്ള ഉമിനീരും എന്റെ ചുണ്ടിലെ ചോരയും കൂടിക്കലരുന്ന ആ രുചി അവൾ ആസ്വദിക്കുകയായിരുന്നു. ചോരയോടു കൂടിത്തന്നെ അവൾ വീണ്ടും വീണ്ടും എന്റെ ചുണ്ടുകളെ വലിച്ചെടുക്കുകയാണ്. ഒരു തുള്ളി ചോര പോലും പാഴാക്കരുത് എന്ന വാശി പോലെ.
എന്റെ പെണ്ണിന് ഇത്രയും സ്നേഹമോ? അതോ ഭ്രാന്തോ?