ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

Posted by

 

പെണ്ണുകാണാൻ വന്ന അന്ന് തന്നെ കല്യാണവും നിശ്ചയിച്ച്, അടുത്ത ആഴ്ച താലിയും കെട്ടണം എന്ന് പറഞ്ഞാൽ…

ഞാൻ അവിശ്വസനീയതയോടെ അമ്മയെയും ഏട്ടനെയും നോക്കി. അവരുടെ മുഖത്തും അതേ ഞെട്ടൽ ഉണ്ടായിരുന്നു.

 

എന്തിനാ ഇത്ര ധൃതി?

സാധാരണ സിനിമകളിലും സീരിയലുകളിലും ഒക്കെ കാണാറുള്ളത്, മക്കൾക്ക് വല്ല അബദ്ധവും പറ്റി ഗർഭിണിയായാലാണ് തള്ളമാർ ഇത്ര ധൃതിപ്പെട്ട്, മാനം കാക്കാൻ വേണ്ടി കെട്ടിച്ചു വിടാറുള്ളത്.

ആ ചിന്ത വന്നതും, എന്റെ കണ്ണുകൾ അറിയാതെ അനുവിന്റെ വയറിലേക്ക് പാഞ്ഞു.

അവൾ ജീൻസും ടോപ്പുമാണ് വേഷം. അതുകൊണ്ട് നോക്കാൻ വലിയ പാടില്ല. ഞാൻ കള്ളക്കണ്ണുകൊണ്ട് അവളുടെ വയർ ഭാഗത്തേക്ക് ഒന്ന് ഉറ്റുനോക്കി.

വീർത്തിട്ടുണ്ടോ?

ഇല്ല!

 

ഒരു തരി പോലും തള്ളി നിൽക്കുന്നില്ല. ജിമ്മിൽ പോയി വർക്കൗട്ട് ചെയ്ത്, നല്ലപോലെ ഒതുങ്ങിയ, പരന്ന വയർ. അവിടെ ഒരു കുഞ്ഞ് കിടക്കുന്നുണ്ടെന്ന് ആരും പറയില്ല.

ആ കാഴ്ച്ച കണ്ടതും, ആ നിമിഷം തന്നെ ഞാൻ എന്നെത്തന്നെ ശപിച്ചു.

 

‘ഛെ! നീ എന്തൊരു ചീപ്പാണ് അഭിമന്യു… അവളേക്കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കാൻ നിനക്ക് എങ്ങനെ തോന്നി?’

അവൾ എന്നെ ജീവനായി സ്നേഹിക്കുന്നു എന്ന് അറിഞ്ഞിട്ടും, ഇത്രയും മാന്യമായി പെരുമാറിയിട്ടും, അവളുടെ ചാരിത്ര്യത്തെ സംശയിക്കാൻ മാത്രം എന്റെ മനസ്സ് ഇത്ര മോശമായോ?

 

സ്വന്തം മനസ്സിന്റെ വലിപ്പമില്ലായ്മ ഓർത്ത് എനിക്ക് എന്നോട് തന്നെ വല്ലാത്ത പുച്ഛം തോന്നി.വേഗം കണ്ണുകൾ പിൻവലിച്ച്, കുറ്റബോധത്തോടെ ഞാൻ തലയുർത്തി അനുവിനെ നോക്കി. അവൾ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *