അടുത്തിരിക്കുന്നവരുമായി ചിരിയോടെ കാര്യം പറയുന്ന ദേവപ്രിയയെ നന്ദു ഇടയ്ക്കിടെ ശ്രദ്ധിച്ചു, അവന്റെ അടുത്തിരുന്നവർ അവനോടൊ, അവൻ അവരോടൊ ഒന്നും സംസാരിച്ചില്ല…. ഇതിനിടയിൽ എപ്പോഴോ നന്ദുവിന്റെ കണ്ണുകൾ മുന്നിലെ ഡെസ്കിൽ കുത്തി കുറിച്ചിരിക്കുന്ന വാക്കുകളിലൂടെ കടന്നുപോയി…..
“I hate them
I hate them
I hate them”
വളരെ ചെറുതായി തുടരെ തുടരെ എഴുതി വച്ചിരിക്കുന്ന വരികൾ….. ഇതാരാവും എഴുതിയത് എന്നറിയാൻ അവനാകാംഷ തോന്നി
.
.
“ജിം ഇൽ വന്നാൽ എന്റെ വണ്ണം കുറയോ….”വൈഷ്ണവി ചോദിച്ചതും ദേവപ്രിയ പുഞ്ചിരിച്ചു
“തീർച്ചയായും കുറയും…. Food കൂടെ control ചെയ്താ മതി….”
“ഫുഡ് കണ്ട്രോൾ ചെയ്യാൻ…. അതും ഇവള്….”നടന്നതുതന്നെ എന്ന അർത്ഥത്തിൽ ഭൂമിക തലകുലുക്കി
“നീ കളിയാക്കണ്ട….. നിനക്കറിയോ ദേവേ ഇവൾ തിന്നുന്നതിന്റെ പകുതി പോലും ഞാൻ കഴിക്കാറില്ല….”
വൈഷ്ണവി പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു….
“അതിലൊന്നും കാര്യമില്ല…. ഓരോരുത്തരുടെയും metabolism പോലെ ഇരിക്കും തടിക്കുന്നതും മെലിയുന്നതും…..”ദേവപ്രിയ പറഞ്ഞു
“വണ്ണം വക്കാൻ എന്തെങ്കിലും വഴി ഇണ്ടാ….”അല്പനേരത്തെ ആലോചനക്കുശേഷം ഭൂമിക ചോദിച്ചു
“ഒരു കാര്യം ചെയ്യ്…. രണ്ടുപേരും നാളെതൊട്ട് ജിമ്മിലോട്ട് വായോ…. എല്ലാത്തിനും നമുക്ക് പരിഹാരം ഉണ്ടാക്കാം…”
“അയ്യോ എനിക്ക് ട്യൂഷൻ ഉണ്ട് ടൈം കിട്ടൂല….”വൈഷ്ണവി പറഞ്ഞതും പ്രിയ പ്രതീക്ഷിച്ച മട്ടിൽ തല അനക്കി….
“എന്നെ വീട്ടിലെന്ന് വിടത്തില്ല….”ഭൂമിക പറഞ്ഞു…. ദേവപ്രിയ ഇരുവരെയും നോക്കി തൊഴുതു കാണിച്ചു